twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷെയിൻ നിഗമിന്റെ വിലക്ക്! മുടങ്ങിയ സിനിമകൾ പൂർത്തികരിക്കാൻ സഹകരിക്കും! ഒത്ത്തീർപ്പ് ചർച്ചകൾ സജീവം

    |

    നടൻ ഷെയിൻ നിഗമിനെ സിനിമയിൽ നിന്ന് വിലക്കിയ നിർമ്മാതാക്കളുടെ നിലപാട് , വലിയ ചർച്ച വിഷയമാകുകയാണ്. താരത്തിനെ പിന്തുണച്ച് നിരവധി സിനിമ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലായിരുന്നു ഷെയിനുമായി യോജിച്ചു പോകാനാകില്ലെന്നും, സിനിമയിൽ നിന്ന് വിലക്കിയതിനെ കുറിച്ചും നിർമ്മാതാക്കളുടെ സംഘടന ഭാരവാഹികൾ അറിയിച്ചത്. കൂടാതെ വിലക്കിനെ കുറിച്ച് അമ്മ യേയും അറിയിച്ചിട്ടുണ്ടെന്നും സംഘടന ഭാരവാഹികൾ അറിയിച്ചിരുന്നു.

    shane

    ഷെയിനും നിർമ്മാതാക്കളുടെ സംഘടനയുമായുള്ള പ്രശ്നപരിഹാര ചർച്ചകൾ സജീവമാകുകയാണ്. നിർമ്മാതാക്കളുടെ വിലക്കിനെതിരെ ഷെയിൻ താരസംഘടനയായ അമ്മയുടെ സഹായം തേടും. ഇന്ന് വരെ ഒരു നടന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്ത പ്രതികരണമാണ് ഷെയിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്, പണം മുടക്കുന്നവരെ കളിയാക്കുന്ന രീതിയിലാണ് പ്രതികരണമെന്നും ഇത് അസോസിയേഷന് അംഗീകരിക്കാനാവില്ലായെന്നും പ്രൊഡ്രൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി കൊണ്ടായിരുന്നു താരത്തെ ചിത്രങ്ങളിൽ നിന്ന് വിലക്കുന്ന കാര്യം അറിയിച്ചത്. ഇതിനു പിന്നാലെയാണ് ഒത്തു തീർപ്പ് ചർച്ചയ്ക്ക് കളമൊരുങ്ങുന്നത്.

       ചിത്രം പൂർത്തിയാക്കാൻ തയ്യാർ

    നടൻ ഷെയിൻ നിഗമിനെ വിലക്കിയ സംഭവത്തിൽ ഒത്തു തീർപ്പ് ചർച്ചകള‍ സജിവമാകുകയാണെന്ന് റിപ്പോർട്ട്. വെയിൽ, കുർബാനി തുടങ്ങിയ സിനിമകൾ പൂർത്തിയാക്കുവാൻ തയ്യാറാണെന്ന് അറിയിച്ച് ഷെയിനിന്റെ സുഹൃത്തുക്കൾ സംവിധായകരുടെ സംഘടനയുമായി അനൗപചാരിക ചർച്ചകൾ നടക്കുകയാണ്. കൂടാതെ പ്രമുഖ താരങ്ങളോടും ഷെയിനിന്റെ സുഹൃത്തുക്കൾ സംസാരിക്കുന്നുണ്ട്.

     അമ്മയുമായി ചർച്ച നടത്തും

    ഷെയിനിന്റെ വിലക്കിനെ കുറിച്ച നിർമ്മാതാക്കളുടെ സംഘടന അമ്മ ഭാരവാഹികളെ അറിയിച്ചിരുന്നു. വിഷയത്തിൽ അമ്മയുടെ സഹായം തേടുമെന്നും ഷെയിൻ അറിയിച്ചിരുന്നു. വിലക്കിനെതിരെ അമ്മ ഇടപെടണമെന്ന് ആവശ്യപ്പെടും. ഇതു സംബന്ധമായ കത്ത് ഷെയിൻ അമ്മയ്ക്ക് കൈമാറുമെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. വിലക്കിനെ കുറിച്ച് പ്രമുഖ താരങ്ങളുമായും അമ്മ ഭാരവാഹികളുമായും താരത്തിന്റെ സുഹൃത്തുക്കൾ അനൗദ്യോഗിക ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് വിവരം.

     ആറ് വർഷത്തെ  സ്വപ്നം

    അതേ സമയം വെയിൽ സിനിമ പൂർത്തിയാക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് വെയിൽ സിനിമയുടെ സംവിധായകൻ ശരത് മേനോൻ സംവിധായകരുടെ സംഘടനയിലേയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. ഈ ചിത്രം ഉപേക്ഷിക്കുന്നതോടെ തകരുന്നത് ആറ് വർഷത്തെ സ്വപ്നമാണ്. ഇനി വെറും 17-18 ദിവസത്തെ ചിത്രീകരണം മാത്രമാണ പൂർത്തി കരിക്കാനുളളത്. ഈ ചിത്രം വേണ്ട എന്ന് പ്രൊഡ്യൂസർ പറയുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ സംഘടന മുന്നോട്ട് വന്ന് പ്രശ്നങ്ങൾ പരിഹരിച്ച് ഈ സിനിമ വീണ്ടും പൂർത്തിയാക്കാനുള്ള വഴി ഉണ്ടാക്കിത്തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു-ശരത് കത്തിൽ പറയുന്നു.

       അപമാനിച്ചു


    തന്നെ അപമാനിക്കുന്ന താരത്തിലുള്ള സമീപനമാണ് വെയിൽ ചിത്രത്തിന്റെ സെറ്റിലുണ്ടായതെന്ന് ഷെയിൻ നിഗം. വിലക്കിനു ശേഷം ദ് ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. ദിവസം 18 മണിക്കൂർവരെയാണ് ചിത്രത്തിനായി ചെലവഴിക്കുന്നുണ്ട്. ഓരേ സമയം രണ്ട ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്. ഈ സഹചര്യത്തിൽ തന്നെ അനാവശ്യമായി സമ്മർദ്ദത്തിലാക്കുകയാണ് ചിത്രത്തിലെ അണിയറ പ്രവർത്തകർ ചെയ്തതെന്നും ഷെയിൻ പറഞ്ഞു. ആദ്യത്തെ ഒത്ത് തീർപ്പ് ചർച്ചയ്ക്ക് ശേഷം സെറ്റിലെത്തിയപ്പോഴും മോശം സമീപനമാണ് സെറ്റിൽ നിന്നുണ്ടായതെന്നും, ഷെയിൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എല്ലവർക്കും കൊട്ടാൻ കഴിയുന്ന ഒരു ചെണ്ടയെ പോലയാണെന്നും, മുടി വെട്ടിയെങ്കിലും തന്റെ പ്രതിഷേധം അറിയിക്കേണ്ടേ എന്നും താരം അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്.

    Recommended Video

    ഷെയ്‌ന് കട്ട സ്‌പ്പോര്‍ട്ടുമായി രാജീവ് രവി | FilmiBeat Malayalam
      മുടി മുറിച്ചത്

    സിനിമയുടെ ചിത്രീകരണം പൂർത്തിയാകുന്നതിനു മുൻപ് തന്നെ ഷെയിൻ മുടി മുറിച്ചതാണ് പ്രശ്നങ്ങൾ തുടങ്ങാൻ കാരണം. താരത്തിനെതിരെ വെയിൽ നിർമ്മാതാവ് രംഗത്തെത്തിയിരുന്നു. ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും ശേഷം വിഷയം ഒത്ത്തീർപ്പാക്കുകയായിരുന്നു. സെറ്റിൽ മടങ്ങിയെത്തിയതിനു ശേഷം വിഷയം കൂടുതൽ സങ്കീർണ്ണമായി.പിന്നീട് ഷെയിൽ സെറ്റിൽ നിന്ന് ഇറങ്ങി പോകുകയും മുടിയും താടിയും മുറിച്ച് ക്ലീൻ ഷേവിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതിനെ തുടർന്നാണ് നടപടിയുമായി നിർമ്മാതാക്കളുടെ സംഘടന രംഗത്തെത്തിയത്.

    ഏസി സ്യൂട്ട് റൂമില്ലാതെ, പ്രതിഫലം വാങ്ങാതെ കൂടെ നിന്ന സ്നേഹമുള്ള മനുഷ്യൻ! ഷെയിനെ കുറിച്ച് സംവിധായകൻഏസി സ്യൂട്ട് റൂമില്ലാതെ, പ്രതിഫലം വാങ്ങാതെ കൂടെ നിന്ന സ്നേഹമുള്ള മനുഷ്യൻ! ഷെയിനെ കുറിച്ച് സംവിധായകൻ

    English summary
    shane nigam friends meet directors association ‌
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X