ഇതാണ് ചീപ്പ് ഷോ!! ഷെയിൻ നിഗത്തിന്റെ വീഡിയോ വൈറലാകുന്നു, കാണൂ
ഷെയ്ൻ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം ഇഷ്ക് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമ താരങ്ങൾ ഉൾപ്പെടെ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. മികച്ച പ്രേക്ഷക നിരൂപകാഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിത ചിത്രത്തിലെ പുതിയ വീഡിയോ പുറത്ത്.

ഷെയ്നും ആൻ ശീതളും തമ്മിലുള്ള ഒരു രംഗമാണ് പുറത്തു വന്നിരിക്കുന്നത്. കോഫി ഷോപ്പിലെ രണ്ട് മിനിറ്റ് ദൈർഘ്യമുളള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാണ് . നാലര ലക്ഷത്തിലധികം പേരാണ് യൂട്യൂബിൽ ഈ വീഡിയോ കണ്ടത്.
നവാഗതനായ അനുരാജ് മോഹനാണ് ഇഷ്ക് ഒരുക്കിയിരിക്കുന്നത്. കൊച്ചി ഇൻഫോപാർക്കിലെ ഐടി കമ്പനി ജീവനക്കാരനായ സച്ചിദാനന്ദും പ്രണയിനി വസുവിനേയും കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. ഇരുവരും കൂടി കാറിൽ ഒരു യാത്ര പോകുകയും വഴിയിൽ സദാചാരവാദികളിൽ നിന്ന് ഇവർക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളാണ് ഇഷ്ക് ചർച്ച ചെയ്യുന്നത്. സച്ചിയായി ഷെയ്നും വസുവായി ആനും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഷെയ്ൻ ടോം ചാക്കോയും ചിത്രത്തിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications











