»   » മഞ്ജു വാര്യരുടെ മകനായി അഭിനയിക്കുന്ന താരപുത്രന്‍, യുവനടന്‍!!

മഞ്ജു വാര്യരുടെ മകനായി അഭിനയിക്കുന്ന താരപുത്രന്‍, യുവനടന്‍!!

By: Rohini
Subscribe to Filmibeat Malayalam

നടന്‍ അബിയുടെ മകന്‍ ഷെയിന്‍ നിഗം കിസ്മത്ത് എന്ന ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സ്വാഭാവിക അഭിനയത്തിലൂടെയാണ് ഷെയിന്‍ പ്രേക്ഷകശ്രദ്ധ നേടിയത്.

ഷെയിന്റെ അടുത്ത ചിത്രം ഏതാണെന്ന് അറിയണ്ടേ... ആന്റണി സോണി സംവിധാനം ചെയ്യുന്ന കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകനായിട്ടാണ് ഷെയിന്‍ ഇനി അഭിനയിക്കുക. തുടര്‍ന്ന് വായിക്കാം

കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രം

ഷാന്‍ തിരക്കഥ എഴുതി ആന്‍ണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് കെയര്‍ ഓഫ് സൈറ ബാനു. ഇറോസ് ഇന്റര്‍നാഷണലും മാക്ട്രോ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത.്

ടൈറ്റില്‍ റോളില്‍ മഞ്ജു വാര്യര്‍

ചിത്രത്തില്‍ ടൈറ്റില്‍ റോളായ സൈറ ബാനുവായിട്ടാണ് മഞ്ജു വാര്യര്‍ എത്തുന്നത്. കരിങ്കുന്നം സിക്‌സസിന് ശേഷം മഞ്ജു അഭിനയിക്കുന്ന ചിത്രമാണിത്

മകനായി ഷെയിന്‍ നിഗം എത്തുന്നു

മഞ്ജു അവതരിപ്പിയ്ക്കുന്ന സൈറ ബാനുവിന്റെ മകനായിട്ടാണ് ഷെയിന്‍ നിഗം ചിത്രത്തിലെത്തുന്നത്. നടന്‍ അബിയുടെ മകന്‍ ഷെയിനിന്റെ രണ്ടാമത്തെ ചിത്രമാണിത്

അമല തിരിച്ചുവരുന്നു

25 വര്‍ഷത്തിന് ശേഷം നടി അമല മലയാള സിനിമയിലൂടെ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കെയര്‍ ഓഫ് സൈറ ബാനുവിനുണ്ട്. ചിത്രത്തില്‍ ആനി ജോണ്‍ താരവേദി എന്ന വക്കില്‍ വേഷത്തിലാണ് അമല അഭിനയിക്കുന്നത്.

English summary
Shane Nigam joins hands with Manju Warrier and Amala!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam