വീണ്ടും പ്രണയനായകനായി ഷെയിൻ നിഗം!! ഇഷ്കിന്റെ പുതിയ പോസ്റ്റർ പുറത്ത്.. കാണൂ
കുമ്പളങ്ങി നൈറ്റിസ് ശേഷം ഷെയിൻ നിഗം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇഷ്ക. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത്. നടൻ ദിലീപ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പോസ്റ്റർ പുറത്തു വിട്ടത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നിരുന്നു. നടൻ മമ്മൂട്ടിയാണ് ഫേജ് ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്.

ഷെയിനും ചിത്രത്തിലെ നായികയായ ആൻ ശീതളും കൂടി ചേർന്നുള്ള ചിത്രമാണ് പുതിയ പോസ്റ്ററിൽ. പൃഥ്വിരാജിന്റെ എസ്ര എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ആൻ ശീതൾ. കുറ്റിത്താടിയും, ചുണ്ടില്‍ എരിയുന്ന സിഗററ്റുമായാണ് ഫസ്റ്റ് ലുക്ക് ഷെയിന്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഇപ്പോൾ വന്ന പോസ്റ്ററോടു കൂടി സിനിമയുടെ പേര് പോലെ തന്നെ പ്രണയമായിരിക്കുമെന്നുള്ള ചർച്ച കൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
ഷെയിൻ നിഗം, ആൻ ശീതളിനോടൊപ്പം ഷൈന്‍ ടോം ചാക്കോ, ലിയോണ എന്നിവരും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്.നവാഗതനായ അനുരാജ് മനോഹറാണ് ഇഷ്‌ക് സംവിധാനം ചെയ്യുന്നത്. തീഷ് രവിയുടേതാണ് തിരക്കഥ, ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നത്. ഇതുവരെ പുറത്തിറങ്ങിയ ഷെയിൻ ചിത്രങ്ങൾക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചു കൊണ്ടിരുന്നത്.


Click it and Unblock the Notifications











