ഷെയ്ന്റെ പുതിയ ഗെറ്റപ്പ് കണ്ട് ആരാധകർ ഞെട്ടി!! ഇത് രൺബീറോ? ''ഉല്ലാസം'' ലുക്ക് വൈറൽ
കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക് എന്നി ചിത്രങ്ങളുടെ വൻ വിജയത്തിനു ശേഷം ഷെയിൻ നിഗം പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഉല്ലാസം. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. ഗംഭീര ഗെറ്റപ്പിലാണ് ഷെയ്ന് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതെന്ന് ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ നിന്ന് വ്യക്തമാണ്. ജാക്കറ്റും തൊപ്പിയും ധരിച്ച് സ്കേറ്റ് ചെയ്യുന്ന ഗെറ്റപ്പിലുളള താരത്തിന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്.

ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി രൂപത്തിലും ഭാവത്തിലുമാണ് ഷെയിൻ നിഗം ഈ ചിത്രത്തിൽ എത്തുന്നത്. സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ ലുക്ക് ചർച്ചയായിട്ടുണ്ട്. ബോളിവുഡ് താരം രൺബീർ കപൂറിനോടുളള സാമ്യതയും ആരാധകർ കണ്ടെത്തിയിട്ടുണ്ട്. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായിക. അജു വർഗീസ്, ദീപക് പറമ്പോൽ, ബേസിൽ ജോസഫ്,ലിഷോയ്,അപ്പുകുട്ടി,ജോജി,അംബിക,നയന എൽസ, തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നവാഗതനായ ജീവൻ ജോജോയാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രവീൺ ബാലകൃഷ്ണനാണ്.അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ബി കെ ഹരിനാരായണന്നന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകരുന്നു. തെന്നിന്ത്യൻ സിനിമകളിലെ പ്രശസ്ത നൃത്തസംവിധായകനായ(കാല, മാരി, പേട്ട, സിംഗം) ബാബ ഭാസ്കർ നൃത്തചുവടുകൾ ഒരുക്കിയ ആദ്യ മലയാളം ചിത്രം എന്ന പ്രത്യേകതയും ഉല്ലാസത്തിനുണ്ട്. പൊജകട് ഡിസൈനർ-ഷാഫി ചെമ്മാട്, പ്രൊഡക്ഷൻ കൺട്രോളർ- രഞ്ജിത്ത് കരുണാകരൻ.എഡിറ്റർ- ജോൺകുട്ടി കല- നിമേഷ് താനൂർ വസ്ത്രാലങ്കാരം- സമീറ സനീഷ് മേക്കപ്പ്- റഷീദ് അഹമ്മദ് സഹസംവിധാനം-സനൽ വിദേവൻ, സ്റ്റിൽസ്-രോഹിത് കെ സുരേഷ്.
കൈതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോകൈതമറ്റം ,ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രഞ്ജിത്ത് ശങ്കർ, ജിത്തു ജോസഫ്, എന്നിവരുടെ കൂട സംവിധാന സഹായിയായിരുന്ന ജീവൻ ജോജോയുടെ ആദ്യ സംവിധാന സംരഭം ആണ് "ഉല്ലാസം".വാർത്ത പ്രചരണം-എ എസ് ദിനേശ്.


Click it and Unblock the Notifications











