കടലാസ് കത്തിച്ച് എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് ഷെയ്ൻ! താരത്തിന്റെ വീഡിയോ വൈറലാകുന്നു

സിനിമ നിർമ്മാതാവ് ജോബി ജോർജും നടൻ ഷെയ്ൻ നിഗവുമായുള്ള പ്രശ്നം മോളിവുഡിൽ വൻ ചർച്ച വിഷയമായിരുന്നു. ലൈവ് വീഡിയോയിലൂടെയാണ് നിർമ്മാതാവുമായുളള പ്രശ്നത്തെ കുറിച്ച് ഷെയ്ൻ വെളിപ്പെടുത്തിയത്. ഇപ്പോഴിത പ്രശ്നം പരിഹരിച്ചതിനു പിന്നാലെ മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. ഒരു കടലാസ് കത്തിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടാണ് പ്രശ്ന പരിഹാരത്തെ കുറിച്ച് താരം വ്യക്തമാക്കിയിരിക്കുന്നത്. പ്രശ്നം പരിഹരിച്ചു. വൺ ലവ്. എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ പ്രതികരിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

shane nigam

ചർച്ച വിജയമാണെന്നും നിർമ്മാതാവുമായിട്ടുളള എല്ലാ പ്രശ്നവും പരിഹരിച്ചെന്നും ഷെയ്ൻ പറ‍ഞ്ഞു. ചർച്ചയ്ക്ക് ശേഷം ജോബി ജോർജ് തന്നോട് മാപ്പ് പറഞ്ഞെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ വെയിലിന്റെ സെറ്റിൽ നവംബർ 16 മുതൽ ജോയിൻ ചെയ്യുമെന്നും കൂട്ടിച്ചേർത്തു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനു താരസംഘടനയായ അമ്മയുടെ നേത്യത്വവുമായുള്ള ചർച്ചയിലാണ് പ്രശ്നം സമാധനപരമായി പരിഹരിച്ചത്.

ജോബി ജോർജ് തനിയ്ക്കെതിരെ വധഭീഷണി മുഴക്കുന്നവെന്ന് ചൂണ്ടിക്കാട്ടി ഷെയ്ൻ നിഗം രംഗത്തെത്തിയിരുന്നു. ഇതാണ് വിവാദത്തിന് തുടക്കമായത്. ജോബിയുടെ വോയ്സ് ക്ലിപ്പ് ഉൾപ്പെട പുറത്തു വിട്ടിരുന്നു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിനു ശേഷം മറ്റൊരു ചിത്രമായ കുറുബാനിയ്ക്ക് വേണ്ടി മുടി വെട്ടിയതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാം ലൈവിലൂടെയാണ് ഷെയ്ന്‍ ജോബിക്കെതിരേ ആരാപണവുമായി രംഗത്തെത്തുകയായിരുന്നു. പിന്നീട് നടനെതിരെ ആരോപണവുമായി നിർമ്മാതാവും പത്രസമ്മേളനവും നടത്തിയിരുന്നു. വിഷയം സങ്കീർണ്ണമായതിനെ തുടർന്നാണ്, നിർമ്മാതാക്കളുടേയും താരസംഘടനയും മുൻകൈ എടുത്ത് പ്രശ്നം പരിഹരിക്കുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X