വിട്ടു വീഴ്ചകള്‍ ഇല്ലാത്ത പ്രണയകഥയുമായി ഷെയ്ന്‍ നിഗം, ഇഷ്‌ക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ബാലതാരമായി എത്തി ചുരുങ്ങിയ സമയംകൊണ്ട് മികച്ച വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ യുവനടനാണ് ഷെയ്ന്‍ നിഗം. കിസ്മത്തിലെ നായകകഥാപാത്രവും, പറവയിലെ കഥാപാത്രവും ഈടയിലെ കാമുകനും ഷെയിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളാണ്. ഓള്, കുമ്പളങ്ങി നൈറ്റ്‌സ് , വലിയ പെരുന്നാള്‍,പൈങ്കിളി തുടങ്ങി നിരവധി ചിത്രങ്ങളാണ് ഷെയിനിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ഇപ്പോഴിതാ താരം നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നിരിക്കുകയാണ്.
നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന 'ഇഷ്‌ക്' ആണ് താരം നായകനായി എത്തുന്ന പുതിയ ചിത്രം. വിട്ടുവിഴ്ചകള്‍ ഇല്ലാത്ത പ്രണയകഥ എന്നാണ് ചിത്രത്തെ സംവിധായകന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.നോട്ട് എ ലവ് സ്‌റ്റോറി എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.ഏറെ കാലമായി സിനിമയില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ച വ്യക്തിയാണ് അനുരാജ്.

പൃഥ്വിരാജ് ചിത്രം എസ്രയിലൂടെ ശ്രദ്ധിക്കപ്പെട്ട ആന്‍ ശീതളാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഷൈന്‍ ടോം ചാക്കോ,ലിയോണ ലിഷോയ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രതീഷ് രവിയുടെതാണ് തിരക്കഥ. ഷാന്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കന്നത്.ഇ ഫോര്‍ എന്റര്‍ടൈന്‍മെന്‍സും,എ.വി.എ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications