ഷെയ്ൻ നിഗത്തിന്റെ ഓളായി എസ്തർ!! 'ഓള്' ഒരു സംഭവമാണ്... വീഡിയോ കാണൂ
പ്രായപൂര്‍ത്തിയാകും മുമ്പ് കൂട്ട ബലാത്സംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ ജീവിതവും അവളുടെ പ്രണയവുമാണ് പ്രമേയം
ബാലതാരമായി വരുകയും മലയാള സിനിമയിലെ ശക്തനായ യുവനടനായി മാറുകയും ചെയ്ത താരമാണ് ഷെയ്ൻ നിഗം. ഏതു തരം കഥാപാത്രങ്ങളുമായികൊള്ളട്ടെ അതിന്റേതായ തന്മയത്തോടെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ച് ഫലിപ്പിയ്ക്കാൻ ഈ യുവ താരത്തിനുള്ള കഴിവ് അതൊന്ന് പ്രത്യേകം തന്നെയാണ്. വീണ്ടും ശക്തമായ കഥപാത്രവുമായി ഷെയ്ൻ വെള്ളിത്തിരയിൽ എത്തുകയാണ്.

മൂന്ന് വർഷത്തിന് ശേഷം ഷാജി എൻ കരുണൻ സംവിധാനം ചെയ്യുന്ന ഓള് എന്ന ചിത്രത്തിലാണ് ഷെയ്ൻ നായകനായി എത്തുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിട്ടുണ്ട്. ഫാന്റസി ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിതെന്നാണ് ടീസറിൽ നിന്ന് ലഭിക്കുന്ന സൂചന. ചിത്രത്തിൽ ചിത്രകാരനായിട്ടാണ് ഷെയ്ൻ എത്തുന്നത്. എസ്തറാണ് ചിത്രത്തിലെ നായിക. മായ എന്ന കഥാപാത്രത്തെയാണ് ഏയ്തർ അവതരിപ്പിക്കുന്നത്. ഒരുപാട് നിഗൂഡതകൾ അടങ്ങിയിരിക്കുന്ന ചിത്രമാണിത്.
പ്രായപൂര്‍ത്തിയാകും മുമ്പ് കൂട്ട ബലാത്സംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ ജീവിതവും അവളുടെ പ്രണയവുമാണ് പ്രമേയം. കാദംബരി ശിവായ, കനി സുകൃതി, കാഞ്ചന, പി ശ്രീകുമാർ, എസ്‍ ഗോപാലകൃഷ്ണൻ എന്നിവരാണ് മറ്റുതാരങ്ങൾ. ഷാജി എൻ കരുണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ടിഡി രാമകൃഷ്ണനാണ്.ഛായാഗ്രഹണം എം.ജെ രാധാകൃഷ്ണൻ , ശ്രീകർ പ്രസാദ് എഡിറ്റിങ്. കാസർക്കോട്ട് ജില്ലയിലെ അഴിത്തല അഴിമുഖം,മുണ്ടോമാട്, കുന്നുവീട് എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം.


Click it and Unblock the Notifications











