എന്റെ റബ്ബ് ഉണ്ടെങ്കിൽ തന്നോളും! ജോബി ജോർജിന്റെ ആ വാക്കിനുള്ള മറുപടിയുമായി ഷെയ്ൻ
നടൻ ഷെയ്ൻ നിഗം- നിർമ്മാതാവ് ജോബി ജോർജ് പ്രശ്നം മോളിവുഡിൽ വലിയ ചർച്ച വിഷയമായിരിക്കുകയാണ്. നിർമ്മാതാവിന്റെ ഭാഗത്ത് നിന്ന് തനിയ്ക്ക് വധ ഭീഷണിയുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം നടൻ രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങളുടെ ആരംഭം. തുടർന്ന് ഷെയ്നിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നിർമ്മാതാവ് ജോബി ജോർജ് രംഗത്തെത്തിയിരുന്നു. ഷെയ്നെ നിയന്ത്രിക്കുന്നത് മറ്റൊരു ശക്തിയാണെന്നായിരുന്നു നിർമ്മാതാവിന്റെ ആരോപണം. ഇപ്പോഴിത അതിന് മറുപടിയുമായി താരം രംഗത്തെത്തിയിട്ടുണ്ട്.
ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ മറുപടി. ജോബി ജോർജ്-ഷെയ്ൻ നിഗം തർക്കം മോളിവുഡിൽ വൻ ചർച്ച വിഷയമായിട്ടുണ്ട്. സിനിമ സംഘടനകളടക്കം ഈ പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്.

ജോബി ജോർജിന്റെ പത്രസമ്മേളനം കണ്ടവരുണ്ടെന്ന് വിശ്വസിക്കുന്നു. ഇത് പത്രസമ്മേളനത്തിനുള്ള മറുപടിയല്ല . അതിലെ ഒരു സെൻസനുള്ള മറുപടിയാണ് ഞാൻ ഇപ്പോൾ പറയുന്നത്. പിന്നെ ആ വീഡിയോയുടെ താഴെ കമന്റ് ചെയ്യുന്നവരോടുളള ചെറിയ മറുപടി കൂടിയാണിത് . വെല്ലുവിളിയല്ല. എന്നെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെങ്കിൽ, എന്റെ റബ്ബ് ഉണ്ടെങ്കില്‍, ഞാനിനി മറുപടി തരുന്നില്ല, റബ്ബ് തന്നോളും- ഷെയ്ൻ പറഞ്ഞു.

ഇൻസ്റ്റഗ്രാമിൽ ലൈവിൽ എത്തിയാണ് നിർമ്മാതാവിൽ നിന്നുള്ള വധഭീഷണിയെ കുറിച്ച് ഷെയ്ൻ പറഞ്ഞത്. ഗുഡ്വിൽ എൻടെയ്മെന്റെിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന വെയിൽ എന്ന ചിത്രത്തിലാണ് ഷെയ്ൻ അഭിനയിക്കുന്നത്. ഈ ചിത്രത്തിനോടൊപ്പം തന്നെ ഖുർബാനി എന്ന സിനിമയിലും അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിനു വേണ്ടി അൽപം ലുക്ക് മാറ്റിയതിന്റെ നിജ്ജസ്ഥിതി മനസ്സിലാക്കാതെ നിർമ്മാതാവ് വധഭീഷണി മുഴുക്കുകയായിരുന്നു. തന്നെ ജീവീക്കാൻ അനുവദിക്കില്ലെന്നും ജോബി ഫോണിലൂടെ ഭീഷണി മുഴക്കിയെന്നും ഷെയ്ൻ ലൈവിലും തുടർന്ന് താരസംഘടനയായ അമ്മയ്ക്ക് നൽകിയ പരാതിലും പറയുന്നുണ്ട്.

ഷെയ്നിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ജോബി ജോർജ് രംഗത്തെത്തിയിരുന്നു ഷെയ്ൻ തന്നെ വഞ്ചിച്ചെന്നും , സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയതിനു ശേഷം മാത്രമേ മുടി മുറിക്കാൻ പാടുള്ളൂ എന്നുളള കരാറുണ്ടായിരുന്നു. എന്നാൽ അതിനെ കുറിച്ച് ചോദിച്ചപ്പോൾ ഷെയ്ൻ പ്രതികരിക്കാൻ തയ്യാറായില്ലെന്ന് നിർമ്മാതാവ് പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.. അപ്പോള്‍ തന്റെ വേദന കൊണ്ടാണ് പ്രതികരിച്ചതെന്നും കേസ് കൊടുക്കുമെന്ന് ഉദ്ദേശിച്ചാണ് അങ്ങനെയൊക്കെ പറഞ്ഞതെന്നും ജോബി ജോര്‍ജ് പറഞ്ഞു

ആദ്യം പ്രതിഫലമായി 30 ലക്ഷം രൂപയാണ് ചോദിച്ചിരുന്നത്. എന്നാൽ പിന്നീട് 40 ലക്ഷം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു- ജോബി ജോർജ് ആരോപിച്ചു. വേദന കൊണ്ടാണ് ഇത്തരത്തിൽ പ്രതികരിച്ചതെന്നു, കേസ് കൊടുക്കുമെന്ന് ഉദ്ദേശിച്ചാണ് അങ്ങനെയൊക്കെ പറഞ്ഞതെന്നും ജോബി ജോര്‍ജ് പറഞ്ഞു.


Click it and Unblock the Notifications