തമിഴ് അരങ്ങേറ്റം ഈ വര്‍ഷം തന്നെയെന്ന് ഷെയ്ന്‍ നിഗം! ആദ്യ സിനിമ ഈ സംവിധായകനൊപ്പം! കാണൂ
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരമാണ് ഷെയ്ന്‍ നിഗം. ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ നടന്‍ മുന്‍നിര നായകനായി ഉയര്‍ന്നത് അതിവേഗമായിരുന്നു. ഷെയ്‌നിന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. കുമ്പളങ്ങി നൈറ്റസ്, ഇഷ്‌ക് തുടങ്ങിയ സിനിമകളുടെ വിജയത്തിലൂടെ ഈ വര്‍ഷവും ഷെയ്ന്‍ നിഗം തിളങ്ങിയിരുന്നു. നിലവില്‍ കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

ഷെയ്ന്‍ നായകനായ ഓള്, വലിയ പെരുന്നാള്‍ എന്നീ ചിത്രങ്ങള്‍ നിലവില്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. വലിയ ആകാംക്ഷകളോടെയും പ്രതീക്ഷകളോടെയുമാണ് ഈ സിനിമകള്‍ക്കായി എല്ലാവരും കാത്തിരിക്കുന്നത്. അതേസമയം മലയാളത്തിലെ തിരക്കുകള്‍ക്കിടെ നടന്‍ തമിഴിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ഷെയ്ന്‍ നിഗം തന്നെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്.

തമിഴിലെ പ്രശസ്ത സംവിധായകന്‍ സീനു രാമസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നടന്‍ എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ വര്‍ഷം തന്നെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അഭിമുഖത്തില്‍ സംസാരിക്കവേ ഷെയ്ന്‍ നിഗം വെളിപ്പെടുത്തി. തമിഴില്‍ തെന്‍മേര്‍ക്കു പരുവക്കാറ്റ്, നീര്‍പാര്‍വൈ, ധര്‍മ്മദുരൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സീനു രാമസാമി.

നിലവില്‍ വിജയ് സേതുപതിയെ നായകനാക്കിയുളള മാമനിതന്‍ എന്ന ചിത്രമാണ് സംവിധായകന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ് സംവിധായകനുളളത്. മാമനിതന് ശേഷമാകും ഷെയ്ന്‍ നിഗം ഭാഗമാകുന്ന ചിത്രത്തിലേക്ക് സീനു രാമസാമി കടക്കുക. തെന്‍മേര്‍ക്ക് പരുവക്കാറ്റ് എന്ന ചിത്രത്തിലൂടെ മികച്ച തമിഴ് ചിത്രത്തിനുളള ദേശീയ പുരസ്‌കാരവും സംവിധായകന് ലഭിച്ചിരുന്നു.

അതേസമയം തുടര്‍ച്ചയായ വിജയചിത്രങ്ങളിലൂടെ മലയാളത്തില്‍ ഷെയ്ന്‍ നിഗത്തിന് തിരക്കേറികൊണ്ടിരിക്കുകയാണ്. കുമ്പളങ്ങി, ഇഷ്ക് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം നിരവധി ചിത്രങ്ങള്‍ നടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. ജീവന്‍ ജോജു സംവിധാനം ചെയ്യുന്ന ഉല്ലാസം, വെയില്‍ തുടങ്ങിയവയാണ് ഷെയ്ന്‍ നിഗത്തിന്റെതായി വരാനിരിക്കുന്ന മറ്റു ചിത്രങ്ങള്‍. നടന്റെ പുതിയ ചിത്രങ്ങള്‍ക്കായെല്ലാം വലിയ പ്രതീക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.


Click it and Unblock the Notifications