ദംഗല്‍ സംവിധായകന്റെ ചിത്രത്തില്‍ അവസരം ലഭിച്ചിരുന്നതായി ഷെയിന്‍ നിഗം! നടന്‍ പറഞ്ഞത് കാണൂ
ഇഷ്‌കിന്റെ വിജയത്തിന് ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് ഷെയ്ന്‍ നിഗം. മികച്ച സിനിമകളും കഥാപാത്രങ്ങളും ചെയ്യുന്ന പതിവ് നടന്‍ വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളോടെയാണ് സിനിമ തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. അതേസമയം അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ദംഗല്‍ സംവിധായകന്റെ സിനിമയില്‍ അവസരം ലഭിച്ച വിവരം ഷെയ്ന്‍ നിഗം വെളിപ്പെടുത്തിയിരുന്നു.
ദംഗല്‍ സംവിധായകന്‍ നിതേഷ് തിവാരി സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചിരുന്നുവെന്നാണ് നടന്‍ പറഞ്ഞത്. സുഷാന്ത് സിംഗ് രജപുതും ശ്രദ്ധ കപൂറുമാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. ചിച്‌ഹോര്‍ എന്നാണ് സിനിമയുടെ പേര്.

ഒരുമിച്ച് പഠിച്ചവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്നതാണ് റൊമാന്റിക്ക് കോമഡി ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ വേഷം അവതരിപ്പിക്കാനായിരുന്നു ഷെയിന് ക്ഷണം വന്നത്. എന്നാല്‍ കുമ്പളങ്ങി നൈറ്റ്‌സില്‍ അഭിനയിക്കുന്ന സമയത്തായതിനാല്‍ ഡേറ്റ് പ്രശ്‌നം കൊണ്ട് നടന്‍ പിന്മാറുകയായിരുന്നു. ഭാവിയില്‍ മറ്റൊരു ചിത്രത്തിനുവേണ്ടി ഒരുമിക്കാമെന്ന് സംവിധായകന്‍ ഉറപ്പ് നല്‍കിയതായും ഷെയ്ന്‍ വെളിപ്പടുത്തിയിരുന്നു.
അതേസമയം ഇഷ്‌കിന്റെ വിജയത്തിന് ശേഷവും കൈനിറയെ സിനിമകളാണ് ഷെയ്ന്‍ നിഗത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. വെയില്‍, വലിയ പെരുന്നാള്‍, ഓള് തുടങ്ങിയ സിനിമകളാണ് യുവതാരത്തിന്റെതായി വരാനിരിക്കുന്നത്.


Click it and Unblock the Notifications