നിര്‍മ്മാതാവൊന്നുമല്ല! ഇത്തവണ പ്രശ്‌നമുണ്ടാക്കിയത് സംവിധായകനും ക്യാമറാമാനും! വെളിപ്പെടുത്തി ഷെയ്ന്‍
Recommended Video
നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്ന്‍ നിഗത്തിന്‍ ഏര്‍പ്പെടുത്തിയ വിലക്ക് വലിയ വിവാദമായി മാറിയിരുന്നു. പുതിയ സിനിമകളുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സംഘടന ഷെയ്‌നെതിരെ നടപടി എടുത്തത്. തുടര്‍ന്ന് അമ്മയടക്കമുളള സംഘടനകള്‍ വിലക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് രംഗത്തെത്തി. തുടര്‍ന്നാണ് പ്രശ്‌ന പരിഹാര മാര്‍ഗങ്ങള്‍ക്കായി അമ്മ പ്രതിനിധികളായ സിദ്ധിഖും ഇടവേള ബാബുവും കഴിഞ്ഞ ദിവസം നടനുമായ ചര്‍ച്ച നടത്തിയത്.
തനിക്കുണ്ടായ മുഴുവന്‍ അനുഭവങ്ങളും അവര്‍ക്കുമുന്നില്‍ തുറന്നുപറഞ്ഞതായി ഷെയ്ന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ചര്‍ച്ചയ്ക്ക് ശേഷം അമ്മയുമായുളള ചര്‍ച്ചയില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്ന് നടന്‍ തുറന്നുപറയുകയും ചെയ്യും

അമ്മ സംഘടനയില്‍ ഞാന്‍ എന്റെ എല്ലാ വിശ്വാസവും അര്‍പ്പിക്കുന്നുവെന്നും അവര്‍ വളരെ ന്യായമായ ഒരു തീരുമാനം എടുക്കുമെന്നു തന്നെയാണ് മനസ്സിലാക്കാന്‍ പറ്റിയതെന്നും നടന്‍ തുറന്നുപറഞ്ഞു. തുടര്‍ന്നാണ് ചെന്നൈയിലേക്ക് അവാര്‍ഡ് ദാന ചടങ്ങിനായി നടന്‍ പോയത്. നാട്ടില്‍ തിരിച്ചെത്തിയ നടന്‍ ഇന്ന് ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കാനും എത്തിയിരുന്നു.

തന്റെ വിജയ ചിത്രമായ കുമ്പളങ്ങി നൈറ്റ്‌സിന്റെ സ്‌ക്രീനിങ്ങിനോടനുബന്ധിച്ചാണ് ഷെയ്ന്‍ എത്തിയത്. ഐഎഫ്എഫ്‌കെയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഇത്തവണയും വ്യക്തമായ മറുപടി നടന്‍ നല്‍കിയിരുന്നു. ഒത്തു തീര്‍പ്പുകള്‍ ഏകപക്ഷീയമാണെന്നാണ് ഇത്തവണ ചോദ്യങ്ങള്‍ക്കുളള മറുപടിയായി നടന്‍ പറഞ്ഞത്. നിര്‍മ്മാതാക്കള്‍ക്ക് എതിരെ വീണ്ടും തുറന്നടിച്ചുകൊണ്ടാണ് നടന്‍ എത്തിയത്.

ഒത്തുതീര്‍പ്പുകള്‍ക്കെല്ലാം അല്ലേ നമ്മളെല്ലാം പോയികൊണ്ടിരുന്നത്. അവിടെ എത്തിയാല്‍ എന്താ സംഭവിക്കുന്നത്? അവിടെ ചെന്നിരുത്തും, ഇരുത്തിയിട്ട് എന്ത് ചെയ്യും? ഒരു സൈഡ് മാത്രം കേള്‍ക്കും. നമ്മള്‍ പറയുന്നതൊന്നും കേള്‍ക്കില്ല. അവര്‍ക്ക് പറയാനുളളതെല്ലാം റോഡിയോ പോലെ ഇരുന്ന് പറയും. ഈ പറഞ്ഞതെല്ലാം നമ്മള് കേട്ട് അനുസരിക്കണം.

കേട്ട് അനുസരിച്ചിട്ട് എന്ത് ചെയ്യും? കൂടിപോയാ വന്ന് നിങ്ങളുടെ പ്രസ്മീറ്റില്‍ വന്ന ഖേദം അറിയിക്കും. ഖേദം അറിയിട്ട് ചേട്ടാ എന്താ നടക്കണെ? സെറ്റില്‍ ചെന്നിട്ട് പ്രൊഡ്യൂസര്‍ അല്ല ഇത്തവണ എന്നെ ബുദ്ധിമുട്ടിച്ചത്. ആ പടത്തിന്റെ ക്യാമറാമാനും ഡയറക്ടറുമാണ്. ഇതിനൊക്കെ എനിക്കും തെളിവുകളുണ്ട്. ഞാന്‍ ഇതെല്ലാം എവിടെ വേണേലും വന്ന് പറയാന്‍ തയ്യാറാണ്.

അമ്മയുടെ ചര്‍ച്ചയില്‍ വിശ്വാസമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ തീര്‍ച്ചയായും എന്ന മറുപടിയാണ് നടന്‍ നല്‍കിയത്. തീര്‍ച്ചയായും എന്റെ സംഘടന എനിക്ക് വേണ്ടി സപ്പോര്‍ട്ട് ചെയ്യും. നടന്‍ പറഞ്ഞു. അതേസമയം ഇത്തവണയും വളരെ വൈകാരികമായിട്ടാണ് നടന്‍ മാധ്യമങ്ങളോട് സംസാരിച്ചത്. തന്റെ നിലപാടില്‍ തന്നെ ഉറച്ചുനിന്നുകൊണ്ടാണ് നടന്‍ ഇത്തവണയും സംസാരിച്ചത്.


Click it and Unblock the Notifications