twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷെയിന്‍ നിഗത്തിന് സിനിമയില്‍ വിലക്ക്? താന്‍ നേരിട്ടത് മാനസിക, ശാരീരിക ബുദ്ധിമുട്ടുകളെന്ന് ഷെയിന്‍

    |

    അടുത്തിടെ കേരളം വലിയ രീതിയില്‍ ചര്‍ച്ചയാക്കിയ വിഷയമാണ് നടന്‍ ഷെയിന്‍ നിഗവും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുള്ളത്. സിനിമയിലെ ഗെറ്റപ്പിന് ചേരാത്തവിധം മുടി മുറിച്ചെന്ന പേരില്‍ നിര്‍മാതാവ് തനിക്ക് വധഭീഷണി മുഴക്കിയെന്ന് പറഞ്ഞായിരുന്നു ഷെയിന്‍ എത്തിയത്. ഇരുവരും തമ്മിലുള്ള പ്രശ്‌നം വാര്‍ത്തയായതോടെ ഫെഫ്കട അടക്കമുള്ള സംഘടനകള്‍ ഇടപ്പെട്ട് ഒത്ത് തീര്‍പ്പാക്കിയിരുന്നു.

    വെയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു വിവാദങ്ങള്‍. സിനിമയുടെ ഷൂട്ടിങ് വീണ്ടും തുടങ്ങിയതിന് പിന്നാലെ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. സിനിമയുടെ ഷൂട്ടിങിന് ഷെയിന്‍ എത്താത്തിനെ തുടര്‍ന്ന് ചിത്രീകരണം മുടങ്ങിയെന്ന് കാണിച്ച് നിര്‍മാതാവ് ജോബി ജോര്‍ജ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നല്‍കിയിരിക്കുകയാണ്. ഇതോടെ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടി കാണിച്ച് ഷെയിനും എത്തി.

    ഷെയിന് പറയാനുള്ളതിങ്ങനെ...

    ഷെയിന്‍ നിഗത്തിനെ നായകനാക്കി നവാഗതനായ ശരത് മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വെയില്‍. ചിത്രീകരണം തുടങ്ങിയത് മുതല്‍ വെയില്‍ വിവാദങ്ങളിലായിരുന്നു. ഷെയിന്‍ നിഗം, നിര്‍മാതാവ് ജോബി ജോര്‍ജ് എന്നിവര്‍ തമ്മിലുള്ള തര്‍ക്കത്തിന് ശേഷം രണ്ടാമതും ചിത്രീകരണം ആരംഭിച്ചെങ്കിലും അതും മുടങ്ങിയെന്നാണ് പുതിയ ആരോപണം. സിനിമയുമായി സഹകരിക്കാന്‍ ഷെയിന്‍ തയ്യാറാവുന്നില്ലെന്ന് കാണിച്ച് ജോബി ജോര്‍ജ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നല്‍കിയിരിക്കുകയാണ്. ഇതോടെ ഷെയിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം. ഇക്കാര്യം താരസംഘടനയായ അമ്മയെ നിര്‍മാതാക്കളുടെ സംഘടന അറിയിച്ചിരിക്കുകയാണ്.

    ഷെയിന്‍ നിഗത്തിന് പറയാനുള്ളതിങ്ങനെ...

    ഷെയിന്‍ നിഗത്തിന് പറയാനുള്ളതിങ്ങനെ...

    ഷെഹ്ല എന്ന പൊന്നുമോള്‍ടെ വേര്‍പാടില്‍ ആണ് കേരളം എന്നറിയാം.. എന്നിരുന്നാലും തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ പറയാതെ വയ്യല്ലോ. എനിക്ക് പ്രിയപ്പെട്ട പ്രേക്ഷകരോട് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്. കഴിഞ്ഞ നാളുകളിലെ വിവാദങ്ങളും അതിന് ശേഷംഉണ്ടായ പ്രശ്‌ന പരിഹാരങ്ങളും നിങ്ങള്‍ക്ക് അറിയാമല്ലോ. സംഘടന ഇടപെട്ട് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ ഖുര്‍ബാനി എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം 16-11-2019ല്‍ വെയില്‍ എന്ന സിനിമയുടെ ചിത്രീകരണത്തില്‍ ഞാന്‍ ജോയിന്‍ ചെയ്തു.

     ഷെയിന് പറയാനുള്ളതിങ്ങനെ...

    പ്രസ്തുത സിനിമയുടെ ചിത്രീകരണത്തില്‍ ഞാന്‍ സഹകരിക്കുന്നില്ല എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്.സിനിമക്ക് ചിത്രീകരണം പൂര്‍ത്തീകരിക്കാന്‍ 24 ദിവസങ്ങള്‍ വേണ്ടി വരും. വെയില്‍ എന്ന സിനിമക്ക് എന്നോട് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ ഞാന്‍ അനുഭവിച്ച് വന്ന മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര തന്നെ ഉണ്ട്.


    വെയില്‍ സിനിമയുടെ ചിത്രീകരണത്തില്‍ ഞാന്‍ പങ്കെടുത്ത സമയം വിവരം

    16-11-2019 8.30AM 6.00 PM
    17-11-2019 5.00AM 9.00 PM
    18-11-2019 9.30AM 9.00 PM
    19-11-2019 10.00 TO 20-11-2019 2.00 AM
    20-11-2019 4.30PM TO 21-11-2019 2.00AM

     ഷെയിന് പറയാനുള്ളതിങ്ങനെ...

    രണ്ടുമണിക്ക് ശേഷം റൂമിലേക്ക് മടങ്ങിയ എനിക്ക് ചിത്രീകരണം ഉള്ളത് 21-11-2019 ഉച്ചക്ക് 12നാണ്. രാവിലെ 8 മണിക്ക് വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത്ത് എന്റെ അമ്മയെ ടെലിഫോണില്‍ വിളിക്കുകയും 'ഈ സ്വഭാവം ആണെങ്കില്‍ പാക്കപ്പ് വിളിക്കാന്‍ ആണ് എന്നോട് പറഞ്ഞിരിക്കുന്നത് 'എന്നും പറഞ്ഞു. ഈ സിനിമ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി ആത്മാര്‍ഥതയോടെ എത്രത്തോളം ഞാന് കഷ്ടപെടുന്നു എന്നുണ്ടെങ്കിലും ഒടുവില്‍ പഴികള്‍ മാത്രമാണ് എനിക്ക് ലഭിക്കുന്നത്.

    ഷെയിന് പറയാനുള്ളതിങ്ങനെ...

    പല ഗെറ്റപ്പുകളും വ്യത്യസ്ത ഇമോഷന്‍സുകള്‍ക്കും സാന്നിധ്യമുള്ള ഓരോ ദിവസങ്ങളും വിശ്രമമില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതല്ല. ഒരു മനുഷ്യന്‍ എന്ന നിലയില്‍ അല്‍പം വിശ്രമിക്കാനുള്ള ആവശ്യകത മാത്രമേ ഞാന്‍ ഉടനീളം ആവശ്യപെട്ടിരുന്നുള്ളൂ. തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനാല്‍ മാത്രമാണ് ഇത്തരത്തില്‍ ഒരു കുറിപ്പ് എഴുതിയത്. നിങ്ങള്‍ എങ്കിലും സത്യം മനസ്സിലാക്കണം...

    English summary
    Shane Nigam Reveals What Happend Veyil Location
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X