റൗഡി ബേബിക്ക് ചുവടുകള്‍ വച്ച് ഷെയ്ന്‍ നിഗത്തിന്റെ കിടിലന്‍ ഡാന്‍സ്! വീഡിയോ വൈറല്‍! കാണൂ

By Midhun Raj

കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയത്തിനു ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് ഷെയ്ന്‍ നിഗം. ചിത്രത്തില്‍ ബോബി എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനം തന്നെയായിരുന്നു നടന്‍ കാഴ്ചവെച്ചിരുന്നത്. മധു സി നാരായണ്‍ സംവിധാനം ചെയ്ത സിനിമയില്‍ സൗബിന്‍ ഷാഹിര്‍,ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ക്കൊപ്പം മല്‍സരിച്ചുളള അഭിനയമായിരുന്നു ഷെയ്ന്‍ കാഴ്ചവെച്ചു.

നടന്റെ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമായി കുമ്പളങ്ങിയിലെ ബോബി മാറിയിരുന്നു. കുമ്പളങ്ങി നൈറ്റ്‌സിനു ശേഷവും കൈനിറയെ ചിത്രങ്ങളുമായിട്ടാണ് ഷെയ്ന്‍ മുന്നേറുന്നത്. അഭിനേതാവ് എന്നതിലുപരി നല്ലൊരു ഡാന്‍സറാണ് താനെന്ന് ഷെയ്ന്‍ നിഗം പല അവസരങ്ങളിലും തെളിയിച്ചിട്ടുണ്ട്. അടുത്തിടെ അമ്മ സംഘടനയുടെ സ്റ്റേജ് ഷോകളിലടക്കം ഷെയ്ന്‍ തിളങ്ങിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്.

 ഷെയ്‌നിന്റെ ഡാന്‍സ്

ഷെയ്‌നിന്റെ ഡാന്‍സ്

അടുത്തിടെ ഒരു കോളേജ് ക്യാമ്പസില്‍ വെച്ചുളള ഷെയിന്റെ ഡാന്‍സായിരുന്നു സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. മാരി 2വിലെ റൗഡി ബേബി ഗാനത്തിനാണ് നടന്‍ ചുവടുകള്‍ വെച്ചത്. പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയ താരം ഡാന്‍സിലൂടെ ക്യാമ്പസിനെ ഒന്നടങ്കം കൈയ്യിലെടുക്കുകയായിരുന്നു. പുനലൂര്‍ എസ് എന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തകര്‍ത്താടുന്ന ഷെയ്‌നിന്റെ വീഡിയോ ആണ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്. ഷെയ്ന്‍ നിഗം തന്നെയായിരുന്നു ഈ വിഡിയോ പോസ്റ്റ് ചെയ്തിരുന്നത്.

വീഡിയോ കാണൂ

കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയം

കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയം

അതേസമയം മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും ഷെയ്‌നിന്റെ കുമ്പളങ്ങി നൈറ്റ്‌സ് നേട്ടമുണ്ടാക്കിയിരുന്നു. കുമ്പളങ്ങിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമ നാല് സഹോദരങ്ങളുടെ ജീവിതത്തിലൂടെയായിരുന്നു കഥ പറഞ്ഞത്. ഷെയ്‌നിനോടൊപ്പം സൗബിന്‍ ഷാഹിര്‍,ശ്രീനാഥ് ഭാസി,മാത്യൂ തോമസ് തുടങ്ങിയവര്‍ ചിത്രത്തില്‍ സഹോദരങ്ങളായി എത്തി. അന്ന ബെന്നായിരുന്നു കുമ്പളങ്ങി നൈറ്റ്‌സില്‍ ഷെയ്ന്‍ നിഗത്തിന്റെ ജോഡിയായി എത്തിയിരുന്നത്.

പുതിയ സിനിമകള്‍

പുതിയ സിനിമകള്‍

കുമ്പളങ്ങി നൈറ്റ്‌സിനു ശേഷം ഇഷ്‌ക്ക് എന്ന ചിത്രമാണ് ഷെയന്‍ നിഗത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു അടുത്തിടെ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരുന്നത്. ചുണ്ടില്‍ എരിയുന്ന സിഗരറ്റും തീക്ഷ്ണമായ നോട്ടവുമായാണ് ഷെയ്നെ പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. നോട്ട് എ ലവ് സ്റ്റോറി എന്ന ടാഗ് ലൈനിലാണ് നടന്റെ പുതിയ സിനിമയെത്തുന്നത്.

താരനിര

അനുരാജ് മനോഹറാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് സിനിമ നിര്‍മ്മിക്കുന്നു. ആന്‍ ശീതളാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.ഷൈന്‍ ടോം ചാക്കോ,ലിയോണ ലിഷോയ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.ഷാന്‍ റഹ്മാനാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്.

ഓള് എന്ന ചിത്രം

ഓള് എന്ന ചിത്രം

ഇഷ്കിനു പുറമെ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള് എന്ന ചിത്രവും ഷെയ്‌നിന്റെതായി റിലിസിങ്ങിന് ഒരുങ്ങുന്നവയാണ്. എസ്തര്‍ അനിലാണ് ചിത്രത്തില്‍ ഷെയ്നിന്റെ നായികയായി എത്തുന്നത്. തിയ്യേറ്ററുകളിലെത്തുന്നതിനു മുന്‍പായി നിരവധി ചലച്ചിത്ര മേളകളില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. ഷെയ്നിന്റെ ഷാജി എന്‍ കരുണ്‍ ചിത്രത്തിനായും ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X