അലറിക്കരഞ്ഞുകൊണ്ട് ഡബ്ബിംഗ് പൂര്‍ത്തിയാക്കി ഷെയിന്‍ നിഗം! വൈറലായി വീഡിയോ! കാണൂ
കുമ്പളങ്ങി നൈറ്റ്‌സിനു ശേഷം ഷെയ്ന്‍ നിഗത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഇഷ്ക്. നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ഇഷ്‌കിന്‌റെതായി ഷെയ്ന്‍ നിഗം പങ്കുവെച്ചൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ വിവരം പങ്കുവെച്ചുകൊണ്ടായിരുന്നു ഷെയ്ന്‍ എത്തിയിരുന്നത്. വീഡിയോയില്‍ അലറിക്കരഞ്ഞുകൊണ്ടാണ് നടന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കുന്നത്. നോട്ട് എ ലവ് സ്‌റ്റോറി എന്ന ടാഗ് ലൈനിലാണ് ഷെയന്‍ നിഗത്തിന്റെ പുതിയ സിനിമ വരുന്നത്. ആന്‍ ശീതളാണ് ഇഷ്‌കില്‍ നായികാ വേഷത്തില്‍ എത്തുന്നത്.

പൃഥ്വിരാജിന്റെ എസ്ര എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ആന്‍ ശീതള്‍. ഇവര്‍ക്കൊപ്പം ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. രതീഷ് രവി തിരക്കഥയെഴുതിയ ചിത്രത്തിന് ഷാന്‍ റഹ്മാനാണ് സംഗീതമൊരുക്കുന്നത്. ഇഷ്‌കിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ നേരത്തെ ശ്രദ്ധേയമായി മാറിയിരുന്നു. കുറ്റിത്താടിയും, ചുണ്ടില്‍ എരിയുന്ന സിഗററ്റുമായാണ് സിനിമയുടെ ഫസ്റ്റ് ലുക്കില്‍ ഷെയ്നെ കാണിച്ചിരുന്നത്.


Click it and Unblock the Notifications