കുമ്പളങ്ങിക്ക് ശേഷം മാസ് ലുക്കില്‍ ഷെയ്ന്‍ നിഗം! പോസ്റ്റര്‍ പങ്കുവെച്ച് മമ്മൂട്ടി! കാണൂ
Recommended Video

കുമ്പളങ്ങി നൈറ്റ്‌സിലെ പ്രകടനത്തിലൂടെ വീണ്ടും മലയാളത്തില്‍ തിളങ്ങി നില്‍ക്കുകയാണ് ഷെയ്ന്‍ നിഗം. മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബോബി എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനം തന്നെയായിരുന്നു ഷെയ്ന്‍ നടത്തിയിരുന്നത്.
കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരം മലയാളത്തില്‍ മുന്നേറുന്നത്. ഷെയ്‌നിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഇഷ്‌ക്ക്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചത്. ചുണ്ടില്‍ എരിയുന്ന സിഗരറ്റും തീക്ഷ്ണമായ നോട്ടവുമായാണ് ഷെയ്‌നെ പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. നോട്ട് എ ലവ് സ്‌റ്റോറി എന്ന ടാഗ് ലൈനിലാണ് നടന്റെ പുതിയ സിനിമയെത്തുന്നത്. അനുരാജ് മനോഹറാണ് സിനിമ സംവിധാനം ചെയ്യുന്നത്.
ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്‌റ് സിനിമ നിര്‍മ്മിക്കുന്നു. ആന്‍ ശീതളാണ് ചിത്രത്തില്‍ ഷെയ്നിന്റെ നായികയായി എത്തുന്നത്.ഷാന്‍ റഹ്മാനാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. ഷൈന്‍ ടോം ചാക്കോ,ലിയോണ ലിഷോയ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.


Click it and Unblock the Notifications