സിദ് ശ്രീറാമിന്റെ ആലാപനത്തില്‍ ഇഷ്‌കിലെ മനോഹര ഗാനം പുറത്ത്! 'പറയുവാന്‍ ഇതാദ്യമായി' വീഡിയോ കാണാം
കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയത്തിന് ശേഷം ഷെയിന്‍ നിഗം നായകനാവുന്ന എറ്റവും പുതിയ ചിത്രമാണ് ഇഷ്‌ക്. ഒരു പ്രണയ ചിത്രമല്ലെന്ന ടാഗ് ലൈനോടു കൂടിയാണ് സിനിമ എത്തുന്നത്. നവാഗതനായ അനുരാജ് മനോഹറാണ് ഇഷ്‌ക് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയിലെ ആദ്യ ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
തെന്നിന്ത്യയിലെ പ്രശസ്ത ഗായകന്‍ സിദ് ശ്രീറാം ആദ്യമായി മലയാളത്തില്‍ പാടിയ ഗാനം കൂടിയാണ് ഇഷ്‌കിലേത്. ചിത്രത്തിലെ പറയുവാന്‍ ഇതാദ്യമായി എന്നു തുടങ്ങുന്ന പാട്ടാണ് സോഷ്യല്‍ മീഡിയയില്‍ വന്നിരിക്കുന്നത്. സിദ് ശ്രീറാമിനൊപ്പം നേഹ എസ് നായരും ഗാനം ആലപിച്ചിരിക്കുന്നു. പാട്ടിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ജേക്ക്‌സ് ബിജോയ് ആണ് ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയിരിക്കുന്നത്. പൃഥ്വിരാജിന്റെ എസ്രയിലൂടെ ശ്രദ്ധേയയായ ആന്‍ ശീതളാണ് ഇഷ്‌കില്‍ നായികാ വേഷത്തില്‍ എത്തുന്നത്. രതീഷ് രവിയുടെ തിരക്കഥയില്‍ സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് തുടങ്ങിയവരാണ് ഇഷ്‌കിലെ മറ്റു പ്രധാന താരങ്ങള്‍.
ഇഷ്‌കിന്റെതായി പുറത്തിറങ്ങിയ ആദ്യ ടീസര്‍ ശ്രദ്ധേയമായി മാറിയിരുന്നു. പൃഥ്വിരാജ് സുകുമാരനായിരുന്നു സിനിമയുടെ ടീസര്‍ നേരത്തെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നത്. ടീസറില്‍ ഷെയ്നും ആന്‍ ശീതളും ഉള്‍പ്പെടുന്ന ഒരു രംഗമാണ് കാണിച്ചിരുന്നത്. മലയാളം,ഹിന്ദി പാട്ടുകളുടെ അകമ്പടിയോടെയുളള റൊമാന്റിക്ക് സീന്‍ വൈറലായിരുന്നു.


Click it and Unblock the Notifications