കുമ്പളങ്ങി നൈറ്റ്സിന്റെ വിജയത്തിന് ശേഷം ഷെയ്ന്‍ നിഗം! ഇഷ്‌കിന്റെ റിലീസ് ഡേറ്റ് പുറത്ത്! കാണൂ
കുമ്പളങ്ങി നൈറ്റ്സിന്റെ വിജയത്തിന് ശേഷം ഷെയിന്‍ നിഗം നായകനാവുന്ന എറ്റവും പുതിയ ചിത്രമാണ് ഇഷ്‌ക്. ഇത്തവണ വേറിട്ടൊരു സിനിമയുമായിട്ടാണ് നടന്‍ എത്തുന്നത്. സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. മെയ് 17നാണ് ഇഷ്‌ക് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
ഒരു പ്രണയ ചിത്രമല്ലെന്ന ടാഗ് ലൈനോടു കൂടിയാണ് സിനിമ എത്തുന്നത്. നവാഗതനായ അനുരാജ് മനോഹറാണ് ഇഷ്‌ക് സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജിന്റെ എസ്രയിലൂടെ ശ്രദ്ധേയയായ ആന്‍ ശീതളാണ് ഇഷ്‌കില്‍ നായികാ വേഷത്തില്‍ എത്തുന്നത്. രതീഷ് രവിയുടെ തിരക്കഥയില്‍ സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് തുടങ്ങിയവരാണ് ഇഷ്‌കിലെ മറ്റു പ്രധാന താരങ്ങള്‍.

സിനിമയിലെ ആദ്യ ഗാനം നേരത്തെ വൈറലായി മാറിയിരുന്നു. തെന്നിന്ത്യയിലെ പ്രശസ്ത ഗായകന്‍ സിദ് ശ്രീറാം ആദ്യമായി മലയാളത്തില്‍ പാടിയ ഗാനമായിരുന്നു പുറത്തിറങ്ങിയിരുന്നത്. സിദ് ശ്രീറാമിനൊപ്പം നേഹ എസ് നായരും ഗാനം ആലപിച്ചിരിക്കുന്നു. ജേക്ക്സ് ബിജോയ് ആണ് ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications