കുമ്പളങ്ങി നൈറ്റ്‌സിനു ശേഷം ഇഷ്‌ക്കുമായി ഷെയ്ന്‍ നിഗം! സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

By Midhun Raj

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയമാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന പ്രതിഭകളില്‍ ഒരാളാണ് ഷെയ്ന്‍ നിഗം. ബാലതാരമായി എത്തി നായകനടനായി മാറിയ ഷെയ്‌നിന്റെ വളര്‍ച്ച എല്ലാവരെയും അതിശയിപ്പിക്കുന്നതായിരുന്നു. സ്വാഭാവിക അഭിനയത്തിലൂടെയാണ് നടന്‍ സിനിമകളില്‍ തിളങ്ങിയിരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലും ശ്രദ്ധേയ പ്രകടനമായിരുന്നു ഷെയ്ന്‍ നടത്തിയിരുന്നത്.

ചിത്രത്തില്‍ ബോബി എന്ന കഥാപാത്രമായി എത്തിയ ഷെയ്ന്‍ ഫഹദ് ഫാസില്‍,സൗബിന്‍ ഷാഹിര്‍ എന്നിവര്‍ക്കൊപ്പം തിളങ്ങിനിന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് കുമ്പളങ്ങി നൈറ്റ്‌സ് മുന്നേറുന്നത്. അതേസമയം കുമ്പളങ്ങി നൈറ്റ്‌സിനു ശേഷം ഇഷ്‌ക്ക് എന്ന ചിത്രവുമായിട്ടാണ് ഷെയ്ന്‍ നിഗം എത്തുന്നത്.

shane nigam,

സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായതായി സമൂഹ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നവാഗതനായ അനുരാജ് മനോഹറാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആന്‍ ശീതളാണ് ചിത്രത്തില്‍ ഷെയ്‌നിന്റെ നായികയായി അഭിനയിക്കുന്നത്. നോട്ട് എ ലവ് സ്‌റ്റോറി എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്. ഷൈന്‍ ടോം ചാക്കോ,ലിയോണ ലിഷോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X