ഒരുമ്മ തര്വോ...?! കുമ്പളങ്ങിയിലെ ഡയലോഗ് ആവര്‍ത്തിച്ച് ഇഷ്‌കില്‍ ഷെയ്ന്‍ നിഗം! വൈറലായി ടീസര്‍! കാണൂ

By Midhun Raj

കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയത്തിനു ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് ഷെയിന്‍ നിഗം. ചിത്രത്തില്‍ ബോബി എന്ന കഥാപാത്രമായി നടന്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. കുമ്പളങ്ങിക്ക് ശേഷം ഷെയ്‌നിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഇഷ്‌ക്.

സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അടുത്തിടെയായിരുന്നു പുറത്തുവന്നത്. ഇഷ്‌കിന്റെ ആദ്യ പോസ്റ്ററിന് മികച്ച സ്വീകാര്യത തന്നെ സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ഷെയ്‌നിന്റെ മറ്റൊരു മികച്ച കഥാപാത്രം തന്നെയായിരിക്കും ചിത്രത്തിലേന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അതേസമയം സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

ഇഷ്‌ക് എന്ന ചിത്രം

ഇഷ്‌ക് എന്ന ചിത്രം

കുമ്പളങ്ങി നൈറ്റ്സിനു ശേഷം ഷെയ്ന്‍ നിഗത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ഇഷ്‌ക്. നവാഗതനായ അനുരാജ് മനോഹറാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ ഇഷ്‌കിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നോട്ട് എ ലവ് സ്റ്റോറി എന്ന ടാഗ് ലൈനിലാണ് ഷെയന്‍ നിഗത്തിന്റെ പുതിയ സിനിമ വരുന്നത്. ആന്‍ ശീതളാണ് ഇഷ്‌കില്‍ നായികാ വേഷത്തില്‍ എത്തുന്നത്. പൃഥ്വിരാജിന്റെ എസ്ര എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ആന്‍ ശീതള്‍.

അത്തരമൊരു ചിത്രമല്ല

അത്തരമൊരു ചിത്രമല്ല

അടുത്തിടെയായിരുന്നു സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. കുറ്റിത്താടിയും, ചുണ്ടില്‍ എരിയുന്ന സിഗററ്റുമായാണ് സിനിമയുടെ ഫസ്റ്റ് ലുക്കില്‍ ഷെയ്‌നെ കാണിച്ചിരുന്നത്. കുമ്പളങ്ങി നൈറ്റ്‌സില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ഒരു കഥാപാത്രമായാണ് ചിത്രത്തില്‍ ഷെയ്ന്‍ എത്തുന്നത്. ടൈറ്റിലില്‍ പ്രണയ സിനിമയാണെന്ന് തോന്നിപ്പിക്കുമെങ്കിലും അത്തരമൊരു ചിത്രമല്ലെന്ന് അണിയറപ്രവര്‍ത്തകര്‍ തന്നെ അറിയിച്ചിരുന്നു

ഷെയ്ന്‍ നിഗത്തിനൊപ്പം

ഷെയ്ന്‍ നിഗത്തിനൊപ്പം

ഷെയ്ന്‍ നിഗത്തിനൊപ്പം മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് തുടങ്ങിയരാണ് സിനിമയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. രതീഷ് രവി തിരക്കഥയെഴുതിയ ചിത്രത്തിന് ഷാന്‍ റഹ്മാനാണ് സംഗീതമൊരുക്കുന്നത്. ഇഷ്‌കിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ നേരത്തെ ശ്രദ്ധേയമായി മാറിയിരുന്നു.

സിനിമയുടെ ടീസര്‍

സിനിമയുടെ ടീസര്‍

ഇഷ്‌കിന്റെതായി പുറത്തിറങ്ങിയ ആദ്യ ടീസര്‍ ശ്രദ്ധേയമായിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരനായിരുന്നു സിനിമയുടെ ടീസര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ടീസറില്‍ ഷെയ്‌നും ആന്‍ ശീതളും ഉള്‍പ്പെടുന്ന ഒരു രംഗമാണ് കാണിച്ചിരിക്കുന്നത്. മലയാളം,ഹിന്ദി പാട്ടുകളുടെ അകമ്പടിയോടെയുളള ഒരു റൊമാന്റിക്ക് സീനാണ് ഇഷ്‌കിന്റെതായി പുറത്തുവന്നിരിക്കുന്നത്. ടീസറിന് മികച്ച് സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

ടീസര്‍ കാണൂ

ടീസര്‍ കാണൂ

അലറിക്കരഞ്ഞുകൊണ്ടാണ്

അലറിക്കരഞ്ഞുകൊണ്ടാണ്

കഴിഞ്ഞ ദിവസമായിരുന്നു ഇഷ്‌കിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതായി ഷെയ്ന്‍ നിഗം അറിയിച്ചിരുന്നത്. ഇഷ്‌കിന്റെതായി നടന്‍ പങ്കുവെച്ചൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വീഡിയോയില്‍ അലറിക്കരഞ്ഞുകൊണ്ടാണ് നടന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കുന്നത്. കുമ്പളങ്ങിക്കു ശേഷമുളള ഷെയ്‌നിന്റെ മറ്റൊരു മികച്ച പ്രകടനം കാണാനായിട്ടാണ് എല്ലാവരും കാ്ത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X