വിവാദങ്ങളില്‍ മഞ്ഞുരുകുന്നു! സൂപ്പര്‍ കൂള്‍ ചിത്രം പങ്കുവെച്ച് ഷെയ്ന്‍ നിഗം! പോസ്റ്റ് വൈറല്‍!

വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ അരങ്ങുതകര്‍ക്കുമ്പോഴും അതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് തെളിയിച്ച് എത്തിയിരിക്കുകയാണ് ഷെയ്ന്‍ നിഗം. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരപുത്രന്‍ പുതിയ ചിത്രം പങ്കുവെച്ചത്. ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കിഡ് ക്യാപ്പ് വെച്ചുള്ള സെല്‍ഫിയുമായാണ് ഷെയ്ന്‍ ഇപ്പോള്‍ എത്തിയിട്ടുള്ളത്. കുറച്ചുദിവസമായി താരം യാത്രയിലാണെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. താരത്തെ സിനിമകളില്‍ നിന്നും വിലക്കുകയാണെന്നും വെയില്‍, ഖുര്‍ബാനി തുടങ്ങിയ ചിത്രങ്ങള്‍ ഉപേക്ഷിക്കുകയാണെന്നുമായിരുന്നു നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞത്. എന്നാല്‍ ഈ തീരുമാനം പുന:പരിശോധിക്കണമെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ച് സിനിമയുമായി മുന്നോട്ട് പോവണമെന്നായിരുന്നു എല്ലാവരും പറഞ്ഞത്.

തന്റെ ഭാഗം ആരും കേട്ടില്ലെന്നും ഈ സിനിമകളുമായി സഹകരിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നുമായിരുന്നു ഷെയ്ന്‍ പറഞ്ഞത്. അഭിനയം മാത്രമേ അറിയുള്ളൂവെന്നും സിനിമയില്‍ തുടരാനാണ് തീരുമാനമെന്നും താരം വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തില്‍ അമ്മ സംഘടന ഇടപെടുമെന്നും തനിക്ക് നീതി ലഭിക്കുമെന്നുമാണ് വിശ്വാസമെന്നും താരം പറഞ്ഞിരുന്നു. പക്വതയോടെയല്ല പെരുമാറിയതെങ്കില്‍ അതേക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കുകയാണ് വേണ്ടതെന്നും വിലക്കിയത് ശരിയായില്ലെന്നുമുള്ള അഭിപ്രായമായിരുന്നു കൂടുതല്‍ പേര്‍ക്കും.

Shane Nigam

വിവാദങ്ങളൊക്കെ തുടരുന്നതിനിടയിലായിരുന്നു താരം പുതിയ ഫോട്ടോയുമായി എത്തിയിട്ടുള്ളത്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയത്. വിലക്കിയതല്ല ഒതുക്കാനുള്ള ശ്രമമാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ശക്തമായ പിന്തുണയാണ് ആരാധകര്‍ താരത്തിന് നല്‍കിക്കൊണ്ടിരിക്കുന്നത്. വൈറലായിക്കൊണ്ടിരിക്കുന്ന ഫോട്ടോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X