For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വണ്ടിയിടിച്ച് മരിച്ചാല്‍ കളള് കുടിച്ചും എല്‍എസ്ഡി അടിച്ചും ബോധമില്ലാതെയായി എന്നേ ഇവര് പറയൂ

  |

  ഷെയന്‍ നിഗവും വെയില്‍ അണിയറക്കാരും തമ്മിലുളള പ്രശ്‌നം നേരത്തെ വലിയ വിവാദമായി മാറിയിരുന്നു. മുടിയും താടിയും വടിച്ച് ഷെയ്ന്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രശ്‌നം വീണ്ടും വഷളായത്. തുടര്‍ന്ന് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ നടന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം വിലക്ക് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് അമ്മ സംഘടനയടക്കമുളളവര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം നടന്‍ സിദ്ധിഖിന്റെ വീട്ടില്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടന്നിരുന്നു.

  വിഷയത്തില്‍ തനിക്ക് പറയാനുളള കാര്യങ്ങള്‍ മുഴുവനായി ഷെയ്ന്‍ സിദ്ധിഖ്, അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു തുടങ്ങിവരോടായി പറയുകയും ചെയ്തു. മുടങ്ങിക്കിടക്കുന്ന സിനിമകള്‍ ചെയ്യാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ നിഗം അമ്മ ഭാരവാഹികള്‍ക്ക ഉറപ്പുനല്‍കിയിട്ടുണ്ട്. അതേസമയം ചര്‍ച്ചയ്ക്ക് ശേഷം അമ്മയുമായുളള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് നടന്‍ തുറന്നുപറഞ്ഞിരുന്നു.

  എഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. സിനിമ പൂര്‍ത്തിയാക്കില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും തന്റെ പേരില്‍ വ്യാജകരാര്‍ പോലും നിര്‍മ്മിച്ചിട്ടുളളവരാണ് നിര്‍മ്മാതാക്കളെന്നും നടന്‍ പറഞ്ഞു. ചര്‍ച്ചയില്‍ സിദ്ധിഖ് ഇക്ക ഒരു സ്‌റ്റേറ്റ്‌മെന്റ് പറയുകയുണ്ടായി. ചില്ലറയൊന്നുമില്ല അവനെ ഉപദ്രവിച്ചതെന്ന്. നിലവിലെ സിനിമകള്‍ പൂര്‍ത്തിയാക്കില്ലെന്ന് ആരെടുത്തും ഞാന്‍ പറഞ്ഞിട്ടില്ല.

  തന്റെ പേരില്‍ വ്യാജ കരാര്‍ ഉണ്ടാക്കി. കളള എഗ്രിമെന്റാണ് സബ്മിറ്റ് ചെയ്തത്. അത് അസോസിയേഷനില്‍ ഉളളവര്‍ക്ക് അറിയാം. ഇതു ജനങ്ങള്‍ അറിയണമെന്ന് ഞാന്‍ വിചാരിച്ചതുകൊണ്ടാണ് അവരത് അറിഞ്ഞത്. അല്ലെങ്കില്‍ വധഭീഷണി മുഴക്കി ഏതെങ്കിലും ഒരു വണ്ടി വന്ന് എന്നെ ഇടിച്ചാല്‍, ഞാന്‍ മരിച്ചിട്ടുണ്ടെങ്കില്‍ എന്ത് പറയും. കളളുകുടിച്ച് ബോധമില്ലാതെ എല്‍എസ്ഡിയടച്ചു വണ്ടിയിടിച്ചു മരിച്ചെന്നല്ലേ പറയൂ.

  വീട്ടുകാര്‍ക്ക് പോലും ആരും പറയാനൊന്നുമുണ്ടാവില്ല. എനിക്ക് പറയാനുളള എല്ലാ കാര്യങ്ങളും ബാബു ചേട്ടനോടും സിദ്ധിക്കയോടും പറഞ്ഞിട്ടുണ്ട്. അമ്മ സംഘടനയില്‍ ഞാന്‍ എന്റെ എല്ലാ വിശ്വാസവും അര്‍പ്പിക്കുന്നു. അവര്‍ വളരെ ന്യായമായ ഒരു തീരുമാനം എടുക്കുമെന്നു തന്നെയാണ് മനസ്സിലാക്കാന്‍ പറ്റിയത്. ലാലേട്ടന്‍ ഇന്നലെ പോലും ബാബുചേട്ടനുമായി ഫോണില്‍ സംസാരിക്കുകയുണ്ടായി.

  മാമാങ്കം അഡ്വാന്‍സ് ബുക്കിംഗിന് മികച്ച പ്രതികരണം! തരംഗമായി ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രൊമോ സോംഗും

  എനിക്ക് ന്യായം കിട്ടുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്നെ ബാധിക്കുന്നത് ആര്‍ക്കും പ്രശ്‌നമല്ലെങ്കില്‍ സിനിമയെ ബാധിക്കുന്നത് എനിക്കും പ്രശ്‌നമല്ല. ഷെയ്ന്‍ അഭിമുഖത്തില്‍ അറിയിച്ചു. അതേസമയം നടന്റെ പേരിലുണ്ടായ സിനിമാതര്‍ക്കം ഒത്തുതീര്‍പ്പിലേക്കാണ് പോയ്‌കൊണ്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അജ്മീര്‍ യാത്രയ്ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം സിദ്ധിഖിന്റെ വീട്ടില്‍ ചര്‍ച്ചയ്ക്കായി ഷെയ്ന്‍ നിഗം എത്തിയത്. ചര്‍ച്ച കഴിഞ്ഞെങ്കിലും ഷെയ്ന്‍ പറഞ്ഞ ചില കാര്യങ്ങള്‍ വ്യക്ത വരുത്തുന്നതിന് ഫെഫ്ക നേതൃത്വവുമായി അമ്മ ഭാരവാഹികള്‍ രണ്ട് ദിവസത്തിനകം ചര്‍ച്ച നടത്തുമെന്നും അറിയുന്നു.

  മാമാങ്കം മലയാളത്തിന്റെ ഉത്സവമായി മാറട്ടെ! മമ്മൂക്കയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന് ആശംസകളുമായി ലാലേട്ടന്‍

  Read more about: shane nigam sidhique
  English summary
  Shane Nigam's Meeting With Sidhique And Idavela Babu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X