തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ടീമിനൊപ്പം ഷെയ്ന്‍ നിഗം! പുതിയ സിനിമ ഉടന്‍
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടനാണ് ഷെയ്ന്‍ നിഗം. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടന്‍ മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ടീമിനൊപ്പം ഷെയ്ന്‍ നിഗം ഒന്നിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ഖല്‍ബ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സാജിദ് യാഹിയ ആണ് സംവിധാനം ചെയ്യുന്നത്.

തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ നിര്‍മ്മാതാക്കളായ ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് ,ഷെബിന്‍ ബക്കര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഷെയ്ന്‍ നിഗം തന്നെയാണ് ഒരഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള് ആണ് ഷെയിന്‍ നിഗത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം.
സിനിമ ഈ ആഴ്ചയാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഓളിന് പിന്നാലെ അന്‍വര്‍ റഷീദ് നിര്‍മ്മിച്ച വലിയ പെരുന്നാള്‍ എന്ന സിനിമയും ഷെയ്ന്‍ നിഗത്തിന്റെതായി വരുന്നുണ്ട്. വെയില്‍, ഉല്ലാസം തുടങ്ങിയ ചിത്രങ്ങളാണ് നടന്റെതായി വരാനിരിക്കുന്ന മറ്റു സിനിമകള്‍. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രങ്ങള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സ്,ഇഷ്‌ക് തുടങ്ങിയ സിനിമകളാണ് നടന്റെതായി ഇക്കൊല്ലം പുറത്തിറങ്ങിയിരുന്നത്.


Click it and Unblock the Notifications











