ഉമ്മച്ചിയെക്കുറിച്ച് പറഞ്ഞത് സഹിക്കാനായില്ല! വികാരധീനനായി ഷെയ്ന്‍ നിഗമിന്‍റെ വാക്കുകള്‍!
യുവതാരനിരയില്‍ പ്രധാനികളിലൊരാളായ ഷെയ്ന്‍ നിഗവും നിര്‍മ്മാതാവായ ജോബി ജോര്‍ജും തമ്മിലുള്ള പ്രശ്‌നം രമ്യമായി പരിഹരിച്ചുവെന്നറിഞ്ഞതിന്റെ ആശ്വാസത്തിലാണ് സിനിമാപ്രേമികള്‍. കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഇരുവരും കൈകൊടുത്ത് പിരിയുകയായിരുന്നു. ആന്റോ ജോസഫുള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലായാണ് പ്രശ്‌നം പരിഹരിച്ചത്. നിര്‍മ്മാതാക്കളുടെ സംഘടനയും താരസംഘടനയായ അമ്മയും ഇടപെട്ടതിന് പിന്നാലെയായാണ് പ്രശ്‌നത്തിന് പരിഹാരമായത്.
ചര്‍ച്ചയില്‍ തൃപ്തനാണെന്നും വ്യക്തിപരമായ അധിക്ഷേപങ്ങളില്‍ ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞ് ജോബി ജോര്‍ജ് എത്തിയിരുന്നു. നവംബര്‍ 16 മുതല്‍ വെയില്‍ എന്ന സിനിമയുമായി സഹകരിക്കും. ഈ സിനിമയ്ക്ക് ശേഷം അഭിനയിക്കാനിരുന്ന ചിത്രത്തില്‍ നിന്നും താന്‍ പിന്‍വാങ്ങുകയാണെന്നും ഷെയ്ന്‍ നിഗം വ്യക്തമാക്കിയിരുന്നു. ഈ സിനിമയുടെ തുടക്കം മുതല്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അവസാനനിമിഷമാണ് താന്‍ ഇതേക്കുറിച്ച് പ്രതികരിച്ചതെന്നും ഷെയ്ന്‍ പറഞ്ഞിരുന്നു. ചര്‍ച്ചയ്ക്ക് ശേഷമുള്ള പ്രതികരണത്തിനിടയിലാണ് താരം കൂടുതല്‍ കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്.

ഉമ്മച്ചിക്കൊപ്പമായാണ് ഷെയ്ന്‍ ചര്‍ച്ചയ്ക്ക് എത്തിയത്. ചില സമയത്ത് തനിക്ക് വേണ്ടി സംസാരിക്കുന്നത് ഉമ്മച്ചിയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ താന്‍ സംതൃപ്തനാണ്. സമാധാനപരമായാണ് ചര്‍ച്ച അവസാനിച്ചത്. താന്‍ പോലും ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഇനി ഒന്നിനും പോവണ്ട, എല്ലാം ഇവിടെ വെച്ച് തീര്‍ക്കാം എന്ന് ചര്‍ച്ചയില്‍ എല്ലാവരും പറഞ്ഞു, ഞാനല്ലല്ലോ ഒന്നിനും പോയത്? ഒരാള്‍ക്കും ബുദ്ധിമുട്ടില്ലാതെ മര്യാദയ്ക്ക് പോയിക്കൊണ്ടിരുന്നയാളല്ലേ താനെന്നും ഷെയ്ന്‍ ചോദിച്ചിരുന്നു.

ഈ സിനിമയുടെ തുടക്കം മുതല്‍ത്തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു. സിനിമയുടെ ചിത്രീകരണം തുടങ്ങാന്‍ വൈകിയിരുന്നു. താന്‍ കാരണമല്ല കേട്ടോ, ഞാനായിട്ട് പ്രശ്‌നമുണ്ടാക്കല്ലോ എന്നായിരുന്നു കരുതിയത്. അതുകൊണ്ടാണ് മിണ്ടാതിരുന്നത്. മൂന്നാമത്തെ തവണ പ്രശ്‌നമുണ്ടായപ്പോഴാണ് പ്രതികരിച്ചത്. മാനേജരായ സതീഷിനെ വിളിച്ച് എന്റെ ഉമ്മച്ചിയെക്കുറിച്ച് വരെ മോശമായി പറഞ്ഞിരുന്നു. ആ വിഷമത്തിലാണ് താന്‍ ലൈവില്‍ വന്നതെന്നും താരം പറയുന്നു. തന്നെ നിയന്ത്രിക്കുന്ന ശക്തി എന്ന പരാമര്‍ശത്തിന് ജോബി ജോര്‍ജ് മാപ്പ് പറഞ്ഞിട്ടില്ലെന്നുമായിരുന്നു ഷെയ്ന്‍ പറഞ്ഞത്.

അത്ര വൈകാരികമായാണ് ഓരോ സിനിമയും ചെയ്യുന്നത്. സിനിമ ചെയ്യുന്നത് ജനങ്ങള്‍ക്ക് സന്തോഷം കൊടുക്കുന്നതിന് വേണ്ടിയാണ്, ജീവിതത്തിലും ആ സന്ദേശം പകര്‍ത്താനായി ശ്രമിക്കുന്നയാളാണ് താന്‍. ഈ സംഭവത്തെക്കുരിച്ച് പറയുമ്പോള്‍ കണ്ണീരാണ് വരുന്നത്. 25 ദിവസം പ്ലാന്‍ ചെയ്ത ഷെഡ്യൂള്‍ 16 ദിവസം കൊണ്ടാണ് തീര്‍ത്തത്. എന്നാല്‍ ഇതേക്കുറിച്ചൊന്നും ആരും പറയില്ല, മോശം കാര്യങ്ങള്‍ കണ്ടുപിടിക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യം. വികാരധീനനായാണ് ഷെയ്ന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.

ജോബി ജോര്‍ജിന്റെ അടുത്ത സിനിമയില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് ഇനി അഭിനയിക്കണോ, നിങ്ങള്‍ തന്നെ പറയൂയെന്നായിരുന്നു ആദ്യം താരം ചോദിച്ചത്. അടുത്ത ചിത്രത്തില്‍ അഭിനയിക്കില്ലെന്നും അതിന് പിന്നിലെ കാരണം ഇത് തന്നെയാണെന്നും ഭാവിയില്‍ ഇത് മാറുമോയെന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു ഷെയ്ന്‍ പറഞ്ഞത്. കുര്‍ബാനിയുടെ ചിത്രീകരണം നവംബര്‍ 10 നുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും അതിന് ശേഷം വെയിലില്‍ അഭിനയിക്കുമെന്നും ഷെയ്ന്‍ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications