സീനു രാമസാമിക്കൊപ്പം റൊമാന്റിക്ക് ചിത്രവുമായി ഷെയ്ന്‍ നിഗം! സിനിമയുടെ ടൈറ്റില്‍ പുറത്ത്
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടനാണ് ഷെയ്ന്‍ നിഗം. കുമ്പളങ്ങി നൈറ്റ്‌സ്,ഇഷ്‌ക് തുടങ്ങി രണ്ട് വിജയചിത്രങ്ങളാണ് ഇക്കൊല്ലം നടന് ലഭിച്ചിരുന്നത്. കൈനിറയെ ചിത്രങ്ങള്‍ ഷെയ്‌നിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഷെയ്ന്‍ നിഗത്തിന്റെ തമിഴ് അരങ്ങേറ്റത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നത്.
തമിഴിലെ പ്രശസ്ത സംവിധായകന്‍ സീനു രാമസാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഷെയ്ന്‍ എത്തുന്നത്. ഷെയ്‌നിന്റെ ആദ്യ തമിഴ് ചിത്രത്തിന് പേരിട്ടതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സ്പാ എന്നാണ് സിനിമയുടെ ടൈറ്റിലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നവംബറിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.

ചെന്നെെ, പോണ്ടിച്ചേരി, മേഘാലയ തുടങ്ങിയവിടങ്ങളിലാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകളെന്നും അറിയുന്നു. തമിഴില്‍ തെന്‍മേര്‍ക്കു പരുവക്കാറ്റ്, നീര്‍പാര്‍വൈ, ധര്‍മ്മദുരൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സീനു രാമസാമി. തെന്‍മേര്‍ക്ക് പരുവക്കാറ്റ് എന്ന ചിത്രത്തിലൂടെ മികച്ച തമിഴ് ചിത്രത്തിനുളള ദേശീയ പുരസ്‌കാരവും സംവിധായകന് ലഭിച്ചിരുന്നു.
നിലവില്‍ വിജയ് സേതുപതിയെ നായകനാക്കിയുളള മാമനിതന്‍ എന്ന ചിത്രമാണ് സംവിധായകന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ് സംവിധായകനുളളത്. മാമനിതന് ശേഷമാകും ഷെയ്ന്‍ നിഗം ഭാഗമാകുന്ന ചിത്രത്തിലേക്ക് സീനു രാമസാമി കടക്കുക.


Click it and Unblock the Notifications