ക്രിസ്മസിന് സൂപ്പര്‍ താര ചിത്രങ്ങള്‍ക്കൊപ്പം വലിയ പെരുന്നാളും! റിലീസ് ഡേറ്റ് പുറത്ത്
ഷെയ്ന്‍ നിഗത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് വലിയ പെരുന്നാള്‍. നവാഗതനായ ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്ത ചിത്രം സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ് എന്ന ടാഗ് ലൈനോടു കൂടിയാണ് സിനിമ വരുന്നത്. ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് ഷെയ്ന്‍ എത്തുന്നത്. ഹിമിക ബോസാണ് നായികാ വേഷത്തില്‍ എത്തുന്നത്.

വലിയ പെരുന്നാളിന്റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകള്‍ക്കും പോസ്റ്ററുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. അവസാന ഘട്ട ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ക്രിസ്മസിനോടനുബന്ധിച്ച് വലിയ പെരുന്നാള്‍ ഡിസംബര്‍ 20ന് തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അണിയപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
ഫോര്‍ട്ട് കൊച്ചിയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങിയിരിക്കുന്നത്. തസ്രീക്ക് അബ്ദുള്‍ സലാമിനൊപ്പം സംവിധായകനും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. ഡാന്‍സറായി ഷെയ്ന്‍ നിഗം എത്തുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്ജ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സുരേഷ് രാജന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം റെക്‌സ് വിജയനും എഡിറ്റിങ്ങ് വിവേക് ഹര്‍ഷനുമാണ്. മാജിക്ക് മൗണ്ടേന്‍ ഫിലിംസിന്റെ ബാനറില്‍ മോനിഷ രാജീവാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications