'സമൂഹം എന്താന്ന് പോലും ഇവന്മാര്‍ക്ക് അറിയില്ല'! ഷെയ്ന്‍ നിഗത്തിന്റെ വലിയ പെരുന്നാള്‍ ട്രെയിലര്‍
വിവാദങ്ങള്‍ക്കിടെ ഷെയ്ന്‍ നിഗമിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് വലിയ പെരുന്നാള്‍. നവാഗതനായ ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്ത സിനിമ ക്രിസ്മസ് റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കൊച്ചിയുടെ പശ്ചാത്തലത്തിലാണ് വലിയ പെരുന്നാള്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

കരിയറില്‍ ഇതുവരെ ചെയ്യാത്തൊരു തരം കഥാപാത്രമായിട്ടാണ് ഇത്തവണ ഷെയ്ന്‍ നിഗം എത്തുന്നത്. വലിയ പെരുന്നാളിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഗാനരംഗത്തില്‍ ഡാന്‍സുമായി നടന്‍ എത്തിയിരുന്നു. മാജിക്ക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ് നിര്‍മ്മിക്കുന്ന ചിത്രം പ്രശസ്ത സംവിധായകന്‍ അന്‍വര്‍ റഷീദാണ് അവതരിപ്പിക്കുന്നത്.
തസ്രീക്ക് അബ്ദുള്‍ സലാമും സംവിധായകനും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത്. ഡിസംബര്‍ 20നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ജോജു ജോര്‍ജ്ജും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അലന്‍സിയര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിനായകന്‍, നിഷാദ് സാഗര്‍, സുധീര്‍ കരമന, അതുല്‍ കുല്‍ക്കര്‍ണി, റാസ മുറാദ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.


Click it and Unblock the Notifications