ഷെയ്ന്‍ നിഗത്തിന്റെ കിടിലന്‍ ഡാന്‍സുമായി വലിയ പെരുന്നാളിലെ പുതിയ ഗാനം! ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

വിവാദങ്ങള്‍ക്കിടെ ഷെയ്ന്‍ നിഗത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് വലിയ പെരുന്നാള്‍. നവാഗതനായ ഡിമല്‍ ഡെനീസ് സംവിധാനം ചെയ്ത സിനിമ ക്രിസ്മസ് റിലീസായിട്ടാണ് തിയ്യേറ്ററുകളില്‍ എത്തുന്നത്. സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിലെ പുതിയ ഗാനം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. റെക്‌സ് വിജയന്റെ സംഗീതത്തില്‍ ഒരുങ്ങിയ താഴ്വാരങ്ങള്‍ എന്ന പാട്ടാണ് ഇറങ്ങിയിരിക്കുന്നത്.

Valiya Perunal

ഷെയ്ന്‍ നിഗത്തിന്റെ ഡാന്‍സാണ് ഗാനരംഗത്തില്‍ മുഖ്യ ആകര്‍ഷണമായിരിക്കുന്നത്. ഷെയ്‌നൊപ്പം നായിക ഹിമികയും തിളങ്ങിനില്‍ക്കുന്നു. മാജിക്ക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ് നിര്‍മ്മിക്കുന്ന ചിത്രം പ്രശസ്ത സംവിധായകന്‍ അന്‍വര്‍ റഷീദാണ് അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജ്ജും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അലന്‍സിയര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിനായകന്‍, നിഷാദ് സാഗര്‍, സുധീര്‍ കരമന, അതുല്‍ കുല്‍ക്കര്‍ണി, റാസ മുറാദ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

അന്തരിച്ച പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജു അവസാനമായി അഭിനയിച്ച സിനിമ കൂടിയാണ് വലിയ പെരുന്നാള്‍. തസ്രീക്ക് അബ്ദുള്‍ സലാമും സംവിധായകനും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത്. ഡിസംബര്‍ 20നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

Read more about: shane nigam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X