ദിലീപിന് പിന്നാലെ ഷെയ്ന്‍ നിഗവും! വിവാദങ്ങള്‍ക്കിടയില്‍ വലിയ പെരുന്നാള്‍ തിയേറ്ററുകളിലേക്ക്!

വിവാദങ്ങളും തര്‍ക്കങ്ങളുമൊക്കെ അതിന്റെ വഴിക്ക് നടക്കുന്നതിനിടയിലാണ് ഷെയ്ന്‍ നിഗമിന്റെ പുതിയ സിനിമ റിലീസിങ്ങിനൊരുങ്ങുന്നത്. വലിയ പെരുന്നാള്‍ ഡിസംബര്‍ 20ന് എത്തുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നവാഗതനായ ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 20ന് തിയേറ്ററുകളിലേക്കുമെന്നുള്ള വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. അന്‍വര്‍ റഷീദിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച പരിചയവുമായാണ് അദ്ദേഹം സംവിധാനത്തിലേക്ക് തിരിഞ്ഞത്. സൗബിന്‍ ഷാഹിറും ജോജു ജോര്‍ജും സുപ്രധാന വേഷത്തില്‍ വലിയ പെരുന്നാളില്‍ എത്തുന്നുണ്ട്. ഹിമിക ബോസാണ് ചിത്രത്തിലെ നായിക.

സിനിമയുടെ പോസ്റ്ററുകളും ആദ്യഗാനവുമൊക്കെ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞതാണ്. സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്ന് കൂടിയാണ് വലിയ പെരുന്നാള്‍. അഭിനേതാവെന്ന നിലയില്‍ അസാമാന്യ പ്രകടനവുമായി നേരത്തെയും വിസ്മയിപ്പിച്ചിട്ടുണ്ട് ഷെയ്ന്‍ നിഗം. ഫേസ്ബുക്കിലൂടെ ഈ സന്തോഷവാര്‍ത്ത പങ്കുവെച്ച് ഷെയ്‌നും എത്തിയിരുന്നു. നിരവധി പേരാണ് താരത്തിന് പിന്തുണ അറിയിച്ചും റിലീസിന് ആശംസ നേര്‍ന്നും എത്തിക്കൊണ്ടിരിക്കുന്നത്.

Shane Nigam

വിവാദങ്ങളും വിമര്‍ശനങ്ങളും സിനിമയെ ബാധിക്കുമോയെന്ന തരത്തിലുള്ള ആശങ്കകളും ആരാധകര്‍ക്കുണ്ട്. കടുത്ത പ്രതിസന്ധി നേരിടുന്നതിനിടയിലാണ് സിനിമ എത്തുന്നത്. നേരത്തെ ദിലീപും സമാനമായ അവസ്ഥയെ അഭിമുഖീകരിച്ചിരുന്നു. ബഹിഷ്ണക്കരണ ഭീഷണികള്‍ തുടരുന്നതിനിടയിലായിരുന്നു രാമലീല തിയേറ്ററുകളിലേക്ക് എത്തിയത്. നവാഗത സംവിധായകനായി അരുണ്‍ ഗോപി തുടക്കം കുറിച്ചത് ഈ ചിത്രത്തിലൂടെയായിരുന്നു. നല്ല സിനിമയെ പിന്തുണയ്ക്കുന്ന പ്രേക്ഷകര്‍ ഈ ചിത്രവും സ്വീകരിക്കുമെന്ന പ്രതീക്ഷയായിരുന്നു അദ്ദേഹത്തെ നയിച്ചത്. ഷെയ്‌ന്റെ നിലപാടുകളും വിവാദങ്ങളുമൊന്നും വലിയ പെരുന്നാളിനെ ബാധിക്കാതിരിക്കട്ടെ..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X