കുമ്പളങ്ങിക്കും ഇഷ്‌കിനും പിന്നാലെ 'വെയില്‍' നായകനായി ഷെയിന്‍! പുതിയ സിനിമ വരുന്നു
ഷെയ്ന്‍ നിഗം നായകവേഷത്തിലെത്തുന്ന എറ്റവും പുതിയ ചിത്രമാണ് വെയില്‍. കുമ്പളങ്ങി നൈറ്റ്സിന്റെ വിജയത്തിന് ശേഷം ഷെയ്‌നിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പ്രധാന ചിത്രങ്ങളില്‍ ഒന്നു കൂടിയാണിത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റ് ആയിരുന്ന ശരത്താണ് സിനിമ സംവിധാനം ചെയ്യുന്നത്. സുരാജ് വെഞ്ഞാറമൂട്,ഷൈന്‍ ടോം ചാക്കോ എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ടെന്നാണ് അറിയുന്നത്. തമിഴ് പിന്നണി ഗായകനായ പ്രദീപ് കുമാറാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ്,ഇമയൗ എന്നീ സിനികളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച ആളാണ് ശരത്.

അതേസമയം ഇഷ്‌ക് എന്ന ചിത്രമാണ് ഷെയ്ന്‍ നിഗത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത സിനിമയുടെ ടീസര്‍ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇഷ്‌കിനു പുറമെ വലിയ പെരുന്നാള്‍, ഓള്,എന്നീ സിനിമകളും ഷെയ്ന്‍ നിഗത്തിന്റെതായി വരാനിരിക്കുന്ന ചിത്രങ്ങളാണ്.


Click it and Unblock the Notifications