ഇരുട്ടില്‍ പുകവലിച്ച് ഷെയ്ന്‍ നിഗം! വെയിലിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്
ഷെയ്ന്‍ നിഗത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് വെയില്‍. നവാഗതനായ ശരത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. ഇരുട്ടില്‍ പുകവലിക്കുന്ന ഷെയ്‌നിന്റെ ചിത്രമാണ് വെയിലിന്റെ പുതിയ പോസ്റ്ററില്‍ കാണിക്കുന്നത്. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് അടുത്തിടെയാണ് ഷെയ്ന്‍ ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തിരുന്നത്. ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു വെയില്‍.

നിര്‍മ്മാതാക്കളുമായുണ്ടായ വാക്ക് തര്‍ക്കങ്ങളാണ് ഷെയ്‌ന് സിനിമയില്‍ നിന്നും വിലക്ക് വരാന്‍ കാരണമായത്. ഒടുവില്‍ നടന്‍ നഷ്ടപരിഹാര തുക നല്‍കിയതോടെയാണ് പ്രശ്‌നങ്ങളെല്ലാം ഒത്തുതീര്‍പ്പായത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റസിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് വെയിലിന്റെ നിര്‍മ്മാണം. ഷെയ്ന്‍ നിഗത്തിന്റെതായി അണിയറില്‍ ഒരുങ്ങുന്ന സിനിമകളില്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് വെയില്‍.
ഷെയ്ന്‍ നിഗത്തിനൊപ്പം ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഷാസ് മുഹമ്മദാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കൊറോണ വൈറസ് ഭീതി ഒഴിഞ്ഞാല്‍ ഷെയ്ന്‍ നിഗത്തിന്റെതായി തിയ്യേറ്റുകളിലേക്ക് എത്തുന്ന ചിത്രങ്ങളിലൊന്നാണ് വെയില്‍. വെയിലിന് പുറമെ ഉല്ലാസം എന്ന ചിത്രവും ഷെയ്ന്‍ നിഗത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ്.
കൂടാതെ ഖല്‍ബ് എന്ന പേരില്‍ സംവിധായകന്‍ സാജിദ് യാഹിയയും ഷെയ്ന്‍ നിഗത്തെ നായകനാക്കി ഒരു സിനിമ പ്രഖ്യാപിച്ചിരുന്നു. ഉല്ലാസത്തിന്റെ പോസ്റ്ററുകളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ഷെയിന്‍ നിര്‍മ്മാതാക്കളുമായുളള പ്രശ്‌നത്തില്‍പ്പെട്ടതുകൊണ്ടാണ് ഉല്ലാസത്തിന്റെയും റിലീസ് വൈകിയത്. നേരത്തെ നിരവധി സിനിമകളുടെ റിലീസായിരുന്നു കൊറോണ കാരണം മാറ്റിവെച്ചത്.
മലയാളത്തില്‍ മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, മമ്മൂട്ടിയുടെ വണ്‍, ടൊവിനോ തോമസിന്റെ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്, ഫഹദ് ഫാസിലിന്റെ മാലിക്, കുഞ്ചാക്കോ ബോബന്റെ മോഹന്‍കുമാര്‍ ഫാന്‍സ്, ഹലാല്‍ ലവ് സ്‌റ്റോറി എന്നീ ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചിരുന്നു. തമിഴില്‍ ദളപതി വിജയുടെ മാസ്റ്റര്‍, ഹിന്ദിയില്‍ 1983 തുടങ്ങിയ സിനിമകളുടെ റിലീസും കൊറോണ കാരണം മാറ്റിവെച്ചിരുന്നു. റിലീസ് മാറ്റിയതിനൊപ്പം നേരത്തെ നിരവധി സിനിമകളുടെ ചിത്രീകരണവും പാതിവഴിയില്‍ മുടങ്ങിയിരുന്നു. കൊറോണ കാരണം സിനിമാ മേഖലയില്‍ വലിയ പ്രതിസന്ധിയാണുണ്ടായത്.


Click it and Unblock the Notifications