»   » ശരിക്കും പൊട്ടിക്കരയുകയായിരുന്നു.. സൗബിന്‍ പറഞ്ഞപ്പോള്‍ നിര്‍ത്താന്‍ പറ്റിയില്ലെന്ന് താരപുത്രന്‍!

ശരിക്കും പൊട്ടിക്കരയുകയായിരുന്നു.. സൗബിന്‍ പറഞ്ഞപ്പോള്‍ നിര്‍ത്താന്‍ പറ്റിയില്ലെന്ന് താരപുത്രന്‍!

Posted By:
Subscribe to Filmibeat Malayalam

യുവതാരനിരയില്‍ ഏറെ ശ്രദ്ധേയനായ താരമാണ് ഷെയിന്‍നിഗം. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളിലെല്ലാം സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയാണ് ഈ താരം മുന്നേറുന്നത്. മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തിയ അബിയുടെ മകനാണ് ഷെയിന്‍ ദിലീപിന്റെയും നാദിര്‍ഷയും കൂടെ അബിയും മിമിക്രി പരിപാടികളില്‍ ഉണ്ടാവാറുണ്ട്. ആദ്യകാലത്ത് നിരവധി ചിത്രങ്ങളില്‍ ഇവര്‍ക്കൊപ്പം അബിയും അഭിനയിച്ചിരുന്നു.

വില്ലനെതിരെയുള്ള മോശം പ്രചാരണങ്ങള്‍ ലക്ഷ്യം വെച്ചത് മഞ്ജു വാര്യരെയോ?

അന്നയും റസൂലും, കമ്മട്ടിപ്പാടം, കിസ്മത്ത്, കെയര്‍ ഓഫ് സൈറാബാനു തുടങ്ങിയ ചിത്രങ്ങളിലാണ് താരം പ്രധാനമായും വേഷമിട്ടത്. തുടക്കത്തില്‍ സഹതാരമായി വേഷമിട്ട സൗബിന്‍ നായകനായെത്തിയ ആദ്യ ചിത്രമായിരുന്നു. ശ്രുതി മേനോനായിരുന്നു ചിത്രത്തിലെ നായിക. ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കിസ്മത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു

ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്തിലൂടെയാണ് ഷെയിന്‍ നിഗം ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇതോടെ താരത്തിനെ തേടി നിരവധി അവസരങ്ങള്‍ എത്തുകയും ചെയ്തു. സിനിമയിലേക്കുള്ള കടന്നുവരവിനെക്കുറിച്ചും അഭിനയ ജീവിതത്തെക്കുറിച്ചുമൊക്കെ പ്രശസ്ത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് താരപുത്രന്‍ വ്യക്തമാക്കിയത്.

പിന്നീട് ലഭിച്ച വേഷങ്ങള്‍

മഞ്ജു വാര്യരും അമലയും പ്രധാന കഥാപാത്രങ്ങളായി എത്തിയ കെയര്‍ ഓഫ് സൈറാബാനുവിലും ഷെയന്‍ വേഷമിട്ടിരുന്നു. പിന്നീടാണ് സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവയിലേക്ക് എത്തിയത്.

നേരത്തെ പറഞ്ഞിരുന്നു

പറവയിലെ വേഷത്തെക്കുറിച്ച് നേരത്തെ തന്നെ സൗബിന്‍ പറഞ്ഞിരുന്നുവെന്ന് താരപുത്രന്‍ പറയുന്നു.അത്ര എളുപ്പത്തില്‍ അവതരിപ്പിക്കാന്‍ പറ്റിയ വേഷമായിരുന്നില്ലെ അതെന്നും ഷെയ്ന്‍ പറയുന്നു.

യാഥാര്‍ത്ഥ്യത്തിനും അപ്പുറത്ത്

യാഥാര്‍ത്ഥ്യത്തിനും അകലെ നിന്നാണ് ചിത്രത്തിലെ പല രംഗങ്ങളിലും അഭിനയിച്ചത്. ശരിക്കും ആ കഥാപാത്രത്തോട് നീതി പുലര്‍ത്തിയാണ് അഭിനയിച്ചത്. പല രംഗങ്ങളിലും സ്വയം മറന്നാണ് അഭിനയിച്ചത്.

സുഹൃത്ത് മരിക്കുന്ന സീനില്‍

പറവയില്‍ സുഹൃത്ത് മരിക്കുന്ന സീനില്‍ അഭിനയിക്കുന്നതിനിടയില്‍ സംവിധായകന്‍ കട്ട് പറഞ്ഞപ്പോള്‍ കരച്ചില്‍ നിര്‍ത്താന്‍ കഴിഞ്ഞില്ലെന്നും ഷെയ്ന്‍ പറയുന്നു. പറവയിലെ കഥാപാത്രം തനിക്കേറെ പ്രിയപ്പെട്ടതാണെന്നും താരപുത്രന്‍ വ്യക്തമാക്കി.

English summary
Shane Nigam talking about Parava.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam