താരപുത്രന്‍ ഷെയിന്‍ നിഗത്തിന് വധഭീഷണി! ഇവിടെ ജീവിക്കാന്‍ പേടിയാണെന്ന് താരം, സംഭവിച്ച കാര്യങ്ങളിങ്ങനെ
മലയാള സിനിമയിലെ നിര്‍മാതാവില്‍ നിന്നും തനിക്ക് വധഭീഷണി നേരിട്ടെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് താരപുത്രന്‍ ഷെയിന്‍ നിഗം. ഫേസ്ബുക്കിലൂടെ ലൈവിലെത്തിയാണ് ഷെയിന്‍ ഇക്കാര്യം അറിയിച്ചത്. അതിനൊപ്പം താരസംഘടനയായ അമ്മയ്ക്ക് നല്‍കിയ പരാതിയും താരം പുറത്ത് വിട്ടിരുന്നു.
കേരളത്തെ ഞെട്ടിച്ച് കൊണ്ട് ഇന്നലെ വൈകുന്നേരമാണ് ഷെയിന്‍ വലിയ പരാതികളുമായി രംഗത്ത് എത്തിയത്. തലമുടി മുറിച്ചു എന്നതിന്റെ പേരിലാണ് തനിക്ക് നേരെ വധഭീഷണി ഉണ്ടായതെന്നാണ് ഷെയിന്‍ പറയുന്നത്. അബിയുടെ മകനായി ജനിച്ചതിന്റെ പേരിലടക്കം തനിക്ക് നേരിടേണ്ടി വരുന്ന ദുരനുഭവവും താരം വെളിപ്പെടുത്തി. നിര്‍മാതാവും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ്.

ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന വെയില്‍ എന്ന സിനിമയുടെ നിര്‍മാതാവായ ജോബി ജോര്‍ജില്‍ നിന്നുമാണ് തനിക്ക് വധഭീഷണി ഉണ്ടായതെന്നാണ് ഷെയിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മുടി വെട്ടിയതിന്റെ പേരിലുള്ള പ്രശ്‌നമാണ് ഇതിലേക്ക് നയിച്ചതെന്നും താരം വ്യക്തമാക്കി. ഷെയിന്റെ ലൈവ് വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയുമായി നിരവധി ആളുകള്‍ രംഗത്ത് എത്തി.

'ഷെയിന്‍ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന രണ്ട് സിനിമകളില്‍ ഒന്ന് ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന വെയിലും വര്‍ണചിത്രയുടെ ബാനറിലെ ഖുര്‍ബാനിയുമാണ്. വെയിലിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ് ഖുര്‍ബാനിയില്‍ അഭിനയിക്കുമ്പോള്‍ ഗെറ്റപ്പ് ചേഞ്ചിന് രണ്ട് സിനിമകളുടെ അണിയറ പ്രവര്‍ത്തകരുടെ സമ്മതത്തോടെ മുടി വെട്ടേണ്ടി വന്നു. അതില്‍ മുടിയുടെ പുറകുവശം കുറച്ച് കൂടുതല്‍ വെട്ടിപ്പോയി. അത് മനഃപൂര്‍വ്വമല്ല. ഫുഡ് പോയിസിന്റെ പനി കാരണം ക്ഷീണിതനായിരുന്നു. അതിനാല്‍ തന്നെ ഷൂട്ടിങും നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു'.

മുടി വെട്ടി ക്യാരക്ടര്‍ ലുക്കിന് വേണ്ടി ജെല്‍ പുരട്ടി മേക്കോവര്‍ ചെയത് ഫോട്ടോ വാട്‌സാപ്പില്‍ അപ്‌ലോഡ് ചെയ്തിരുന്നു. അത് കണ്ടപ്പോഴാണ് ജോബി ജോര്‍ജ് നിജസ്ഥിതി മനസിലാക്കാതെ വെയില്‍ സിനിമയുടെ കണ്ടിന്യൂറ്റി പോയെന്നും പറഞ്ഞ് ഫോണിലൂടെ മോശമായി സംസാരിച്ച് അപമാനിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ തന്റെ കരിയറിനെതിരെ കുപ്രചരണം നടത്തുമെന്നായിരുന്നു ഒരു ഭീഷണി. ജീവിക്കാന്‍ അനുവദിക്കുകയില്ലെന്നും ജീവിപ്പികയില്ലെന്നുമുള്ള ഭീഷണിയും ജോബി ഫോണിലൂടെ പറഞ്ഞു.

ഇതിര്‍ഥം ജോജി ജോര്‍ജ് തന്നെ വധിക്കാന്‍ പദ്ധതിയിട്ടുണ്ടെന്നാണ്. അതിനാല്‍ എനിക്ക് എന്ത് അപകടം സംഭവിച്ചാലും അതിന്റെ എല്ലാ ഉത്തരവാദിത്തവും ജോബിക്കായിരിക്കുമെന്നും അമ്മയ്ക്ക് നല്‍കിയ പരാതിയില്‍ ഷെയിന്‍ പറയുന്നു. ഇതിന് തെളിവായി ജോബിയുമായിട്ടുള്ള സംഭാഷണത്തിന്റെ വോയിസ് മെസേജും ഫോട്ടോകളും അമ്മ ഭാരവാഹിയായ ഇടവേള ബാബുവിനും കൈമാറിയിട്ടുണ്ട്. തന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള തീരുമാനം കൈകൊള്ളണമെന്നും പരാതിയില്‍ ഷെയിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ അബിക്കയുടെ മകനായി ജനിച്ചതിന്റെ പേരില്‍ ഞാന്‍ അനുഭവിക്കുന്ന കാര്യമാണിത്. എനിക്ക് മടുത്തു, സത്യമായിട്ടും പറയുന്നതാെന്നും ഷെയിന്‍ പറയുന്നു.

തനിക്ക് നൽകിയ പിന്തുണയ്ക്ക് നന്ദിയുമായി ഷെയിൻ വീണ്ടുമെത്തി. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് താരം ആരാധകരോട് നന്ദി അറിയിച്ചത്. 'എന്റെ ഒരു വിഷമഘട്ടത്തിൽ എന്റെ തോളോട് തോള് ചേർന്ന് ഒപ്പം നിന്ന എല്ലാവർക്കും സ്നേഹം.. ഈ വിഷയത്തിൽ പല താര ആരാധകരുടെ ആവശ്യമില്ലാതെയുള്ള പഴിചാരലുകളിലും ഫാൻ ഫൈറ്റുകളിലേക്കും ദയവ് ചെയ്തു എന്നെ കരുവാക്കരുത് എന്ന് വിനീതമായി അപേക്ഷിക്കുന്നു.. സ്നേഹം മാത്രം...ഷെയിൻ'.


Click it and Unblock the Notifications