»   » ദിലീഷ് പോത്തന്‍ ഫഹദിനെ നൈസായി ഒഴിവാക്കിയോ? അടുത്ത സിനിമയില്‍ നായകന്‍ ഷെയിന്‍ നിഗമാണോ?

ദിലീഷ് പോത്തന്‍ ഫഹദിനെ നൈസായി ഒഴിവാക്കിയോ? അടുത്ത സിനിമയില്‍ നായകന്‍ ഷെയിന്‍ നിഗമാണോ?

By: Teresa John
Subscribe to Filmibeat Malayalam

ദിലീഷ് പോത്തന്റെ രണ്ട് ബ്രില്ല്യന്‍സ് കണ്ടു. ഇനി അടുത്തത് അതിലും വലുതായിരിക്കുമെന്ന കാര്യത്തില്‍ വലിയ സംശയമില്ല. മഹേഷിന്റെ പ്രതികാരത്തിനും തൊണ്ടി മുതലും ദൃക്‌സാക്ഷികള്‍ക്കും ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.

ചുണ്ടിന് മധുരം പകരുന്ന ചുംബനങ്ങള്‍ പൊളളലുകളാവുന്നു! രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ കോഴിക്കോട്ട് തരംഗം!

ഇപ്പോള്‍ സിനിമയില്‍ ആരാണ് അഭിനയിക്കുന്നത് എന്നുള്ള വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരപുത്രന്‍ ഷെയിന്‍ നിഗം ദിലീഷ് പോത്തന്റെ അടുത്ത സിനിമയില്‍ നായകനാവുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ദിലീഷ് പോത്തന്റെ സിനിമ

മഹേഷിന്റെ പ്രതികാരം തൊണ്ടി മുതലും ദൃക്‌സാക്ഷികള്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

ഷൈന്‍ നീഗം നായകന്‍


ദിലീഷിന്റെ അടുത്ത സിനിമയില്‍ ഷെയിന്‍ നിഗമായിരിക്കും നായകന്‍ എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതിനായുള്ള തയ്യാറെടുപ്പുകളെല്ലാം കഴിഞ്ഞെന്നാണ് പറയുന്നത്. എന്നാല്‍ ഔദ്യോഗികമായ വിശദീകരണം ഇനിയും വന്നിട്ടില്ല.

കൂട്ടുകെട്ട്

ദിലീഷിന്റെ രണ്ട് സിനിമകള്‍ക്കും കഥ ഒരുക്കിയ ശ്യാം പുഷ്‌കരന്‍ തന്നെയാണ് പുതിയ സിനിമയിലും കഥ ഒരുക്കുന്നതെന്ന് സിനിമയെ കുറിച്ച് പുറത്ത് വന്ന വാര്‍ത്തകളില്‍ പറഞ്ഞിരുന്നു. അതിനിടെ നായകന്റെ കാര്യം കൂടി പുറത്തെത്തിയിരിക്കുകയാണ്.

കുമ്പളങ്ങി നൈറ്റ്‌സ്

പുതിയ സിനിമയുടെ പേരിലും ഇത്തിരി വ്യത്യാസമുണ്ട്. കുമ്പളങ്ങി നൈറ്റ്‌സ് എന്നാണ് സിനിമയ്ക്ക പേരിട്ടിരിക്കുന്നത്. പേര് പുറത്ത് വന്നിരുന്നെങ്കിലും കഥയോ, കഥാപാത്രങ്ങളെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ഇനിയും വ്യക്തമായിട്ടില്ല.

ഷൈന്‍ നീഗത്തിന്റെ സിനിമ

സൈറ ബാനു എന്ന സിനിമയിലൂടെ മലയാള സിനിമയുടെ പ്രിയങ്കരനായി മാറിയ ഷൈന്‍ ഇന്ന് അറിയപ്പെടുന്നൊരു യുവതാരമായി മാറിയിരിക്കുകയാണ്. അതോടെ ഷൈനിന്റെ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെടാനും തുടങ്ങിയിരിക്കുകയാണ്.

Its a Fake News-said Fahad Fazil

പറവ


സൗബിന്‍ ഷാഹിറിന്റെ സംവിധാനത്തില്‍ നിര്‍മ്മിച്ച പറവ എന്ന സിനിമയിലും ഷെയിന്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ സിനിമയില്‍ ദുല്‍ഖറിനെക്കാളും മികച്ചതെന്ന അഭിപ്രായം ഷൈന്‍ നേടിയിരുന്നു.

English summary
Shane Nigam To Team Up With Dileesh Pothan & Syam Pushkaran?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam