For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാദങ്ങള്‍ക്കിടെ വിക്രം ചിത്രത്തിന്റെ ഭാഗമാകാന്‍ ഷെയിന്‍ നിഗം! ചിത്രീകരണം റഷ്യയില്‍

  |

  ഷെയിന്‍ നിഗവും വെയില്‍ അണിയറപ്രവര്‍ത്തകരും തമ്മിലുളള പ്രശ്‌നം നേരത്തെ വലിയ വിവാദമായി മാറിയിരുന്നു. മുടിയും താടിയും വടിച്ച് നടന്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രശ്‌നം കൂടുതല്‍ വഷളായത്. തുടര്‍ന്ന് നടനെതിരെ കടുത്ത തീരുമാനം എടുത്ത് പ്രൊഡ്യൂസേര്‍സ് കൗണ്‍സില്‍ രംഗത്തെത്തിയിരുന്നു. വെയില്‍, ഖുര്‍ബാനി എന്നീ രണ്ട് സിനിമകള്‍ ഉപേക്ഷിക്കുയാണെന്നും ഇനി താരവുമായി സഹകരിക്കില്ലെന്നുമാണ് സംഘടന അറിയിച്ചിരുന്നത്.

  കൂടാതെ ഷെയ്ന്‍ കാരണം ഉണ്ടായ നഷ്ടം തിരിച്ച് ഈടാക്കാതെ നടന്റെ സിനിമകളുമായി ഇനി സഹകരിക്കില്ലെന്നും സംഘടന വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് തനിക്ക് പറയാനുളള കാര്യം പറഞ്ഞ് ഷെയ്ന്‍ നിഗവും പിന്നീട് രംഗത്തെത്തിയിരുന്നു. തന്റെ ഭാഗം കേള്‍ക്കാതെയാണ് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് നടന്‍ പറഞ്ഞു.

  ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷെയ്ന്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നത്. തനിക്ക് ഏര്‍പ്പെടുത്തിയ വിലക്കിന് പിന്നില്‍ ഒരു രാഷ്ട്രീയമുണ്ടെന്നും തന്നോട് വിലക്കിനെക്കുറിച്ച് ഒന്നും സംസാരിച്ചിരുന്നില്ലെന്നും നടന്‍ പറഞ്ഞിരുന്നു. ഈ അഭിമുഖത്തില്‍ തന്നെയാണ് താന്‍ ഒരു തമിഴ് സിനിമയില്‍ ഭാഗമാകുന്നു എന്ന കാര്യം നടന്‍ വെളിപ്പെടുത്തിയിരുന്നത്.

  തമിഴ് സൂപ്പര്‍താരം ചിയാന്‍ വിക്രം നായകനാവുന്ന എറ്റവും പുതിയ ചിത്രത്തിലാണ് പ്രധാന വേഷത്തില്‍ താനും ഉണ്ടെന്ന കാര്യം നടന്‍ അറിയിച്ചിരുന്നത്. വിക്രമിന്റെ കരിയറിലെ 58ാമത്തെ ചിത്രമായിട്ടാണ് സിനിമ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇമൈക നൊടികള്‍, ഡിമോന്റി കോളനി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളൊരുക്കിയ അജയ് ജ്ഞാനമുത്തുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ റഷ്യയില്‍ നിന്നുളള ഭാഗങ്ങളിലായിരിക്കും താനുണ്ടാവുകയെന്ന് നടന്‍ പറഞ്ഞിരുന്നു.

  എന്നാല്‍ പുതിയ വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഷെയ്ന്‍ നിഗം തമിഴ് സിനിമയുടെ ഭാഗമാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. തമിഴ്,തെലുങ്ക്, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം എത്തുന്നത്. 2020ല്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്ന ചിത്രത്തിന് എആര്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയും വിയാകോം 18 മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

  മോഹന്‍ലാലിന് അന്ന് ഇതേ പ്രായമായിരുന്നു! ഷെയ്ന്‍ നിഗമിനോട് ശ്രീകുമാരന്‍ തമ്പി! കുറിപ്പ് വൈറല്‍!

  മുന്‍പ് സീനു രാമസാമി സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലും ഷെയ്ന്‍ നിഗം എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നില്ല. അതേസമയം പ്രൊഡ്യൂസേര്‍സ് കൗണ്‍സിലിന്റെ തീരുമാനത്തിന് പിന്നാലെ ശക്തമായ പിന്തുണയാണ് നടന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഷെയ്ന്‍ വിഷയത്തില്‍ പ്രശ്‌ന പരിഹാര മാര്‍ഗങ്ങള്‍ തേടണമെന്ന് ആവശ്യപ്പെട്ട് താരസംഘടനയായ അമ്മ പ്രൊഡ്യൂസേര്‍സ് കൗണ്‍സിലിന് കത്ത് നല്‍കിയിട്ടുണ്ട്. കൂടാതെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് താരത്തിന്റെ സുഹൃത്തുക്കള്‍ സംവിധായകരുടെ സംഘടനയായ ഫെഫ്ക്കയെ സമീപിച്ചിട്ടുണ്ട്.

  എന്നെ നോക്കി പായും തോട്ട: ടിപ്പിക്കൽ ഗൗതം മേനോൻ സ്റ്റഫ് - ശൈലന്റെ റീവ്യൂ

  English summary
  Shane Nigam To Act Chiyan Vikram's Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X