twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിനെയും ദിലീപിനെയും ശങ്കര്‍ വിളിച്ചിരുന്നു

    By Aswathi
    |

    ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനെന്നാണ് ശങ്കര്‍ അറിയപ്പെടുന്നത്. വിക്രമിനെ നായകനാക്കി ഒരുക്കിയ 'ഐ' യുടെ ഓഡിയോ ലോഞ്ചിനെത്തിയപ്പോള്‍ ഹോളിവുഡ് താരം അര്‍നോള്‍ഡ് പോലും പറഞ്ഞു, തനിക്ക് ശങ്കറിന്റെ ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന്. ആ ഒരു അവസരം ചിത്രത്തില്‍ സുരേഷ് ഗോപിയ്ക്ക് കിട്ടിയതില്‍ മലയാളികള്‍ സന്തോഷിക്കുകയും ചെയ്തു.

    എന്നാല്‍ സുരേഷ് ഗോപിയെ ക്ഷണിക്കുന്നതിന് മുമ്പേ മോഹന്‍ലാലിനെയും ദിലീപിനെയും ശങ്കര്‍ ക്ഷണിച്ചിരുന്നു. പക്ഷെ ഐ എന്ന ചിത്രത്തിന് വേണ്ടിയല്ല. അഞ്ചെട്ട് വര്‍ഷം പിന്നോട്ട് പോകണം. 2007- ല്‍ രജനി കാന്തിനെ നായകനാക്കി ശങ്കര്‍ 'ശിവാജി' എന്ന ചിത്രം ഒരുക്കുന്ന സമയം. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമാകാന്‍ ആദ്യം ക്ഷണിച്ചത് മലയാളികളടെ പ്രിയപ്പെട്ട മോഹന്‍ലാലിനെയായിരുന്നത്രെ.

    mohanlal-shanker-dileep.

    പടം ശങ്കറിന്റെയാണെങ്കിലും ഇടി മേടിക്കേണ്ടത് തലൈവരുടെയാണല്ലോ. ലാല്‍ ആ ഓഫര്‍ സ്‌നേഹപൂര്‍വ്വം നിരസിച്ചു. പിന്നീട് സുമാനാണ് ആ വേഷം ചെയ്തത്. ക്ലൈമാക്‌സില്‍ സുമിനിട്ട് രജനി ചാമ്പുന്നതുകണ്ടാല്‍ തിയേറ്ററില്‍ കൈയ്യടിയുണ്ടാകും. പക്ഷെ അത് രജനി ഫാന്‍സിന്റേതായിരിക്കുമെന്ന് മാത്രം. ചിത്രം നിരസിച്ചതുകൊണ്ട് ലാലിന് കാര്യമായ നഷ്ടമൊന്നും ഉണ്ടായിട്ടുമില്ല.

    പിന്നെ ക്ഷണം വന്നത് ജനപ്രിയ നായകന്‍ ദിലീപിനാണ്. വിജയ്, മാധവന്‍, ശ്രീകാന്ത് തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശങ്കര്‍ 'നന്‍പന്‍' എന്ന ചിത്രം സംവിധാനം ചെയ്തു. അതിലെ നാലാമത്തെ സുഹൃത്തായി സത്യന്‍ ചെയ്ത വേഷം ആദ്യം തേടിയെത്തിയത് ദിലീപിനെയായിരുന്നത്രെ. ചിത്രം മുഴുവന്‍ ചിരിപ്പിച്ച ആ കഥാപാത്രത്തെ കണ്ടവരാരും മറന്നുകാണില്ല.

    എന്നാല്‍ എല്ലാ കര്യത്തിലും മോഹന്‍ലാലിനെ അനുകരിക്കാന്‍ ശ്രമിക്കുന്ന ദിലീപ് ശങ്കറിന്റെ ഓഫര്‍ നിരസിച്ചു. വേണമെങ്കില്‍ ശ്രീകാന്തോ ജീവയോ ചെയ്ത വേഷം ചെയ്യാമെന്നായിരുന്നു ദിലീപിന്റെ നിലപാട്. ഒരു പക്ഷെ കേരളത്തിന്റെ നാലു ചുവരുകളില്‍ നീങ്ങി, തമിഴകത്ത് ഒരു കാലുവയ്ക്കാന്‍ ദിലീപിനെ ആ വേഷം സഹായിച്ചേനെ.

    English summary
    Shankar called Mohanlal for Shivaji as Rajanikan's villain, but Mohanlal rejected the role.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X