ശങ്കര്‍ രാമകൃഷ്ണന്റെ ഡിസ്‌ക്കോ

മോഹന്‍ലാല്‍ നായകനായ സ്പിരിറ്റും മമ്മൂട്ടിയുടെ ബാവുട്ടിയുടെ നാമത്തിലും ശങ്കര്‍ രാമകൃഷ്ണന്‍ പ്രധാനപ്പെട്ട വേഷങ്ങള്‍ ചെയ്ത ശ്രദ്ധ നേടിയിരുന്നു. ഇതാണ് നായക റോളിലേക്ക് ശങ്കറിന് വഴിയൊരുക്കിയത്.
നിരൂപകരുടെ ശ്രദ്ധനേടിയ സിറ്റി ഓഫ് ഗോഡ്, നായകന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനായ ലിജി പല്ലിശേരി ചിത്രത്തിലേക്ക് ശങ്കര്‍ രാമകൃഷ്ണന്‍ എത്തുന്നത് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. ഡിസ്‌ക്കോയില്‍ ശങ്കറിനൊപ്പം തുല്യപ്രധാന്യമുള്ള വേഷത്തില്‍ ഇന്ദ്രജിത്തും അഭിനയിക്കുന്നുണ്ട്. 2013 മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങുന്ന ഡിസ്‌ക്കോയുടെ പ്രധാന ലൊക്കേഷന്‍ ഗോവയായിരിക്കും.
അതേസമയം, ഫഹദ് ഫാസില്‍-സ്വാതി ടീം ഒന്നിയ്ക്കുന്ന ആമേന്റെ അവസാന ജോലികളിലാണ് ലിജോ. ജനുവരി അവസാനം ഈ ചിത്രം തിയറ്ററുകളിലെത്തും.
shankar ramakrishnan lijo pellissery disko ശങ്കര്‍ രാമകൃഷ്ണന്‍ ലിജോ പല്ലിശേരി ഡിസ്‌ക്കോ ഇന്ദ്രജിത്ത്


Click it and Unblock the Notifications