ഓര്‍ക്കുന്നു ഞാനാ...! ശങ്കര്‍ മഹാദേവന്റെ ആലാപനത്തില്‍ മുന്തിരി മൊഞ്ചനിലെ ഗാനം! വീഡിയോ കാണാം
ടൂര്‍ണമെന്റ് ഫെയിം മനേഷ് കൃഷ്ണന്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് മുന്തിരി മൊഞ്ചന്‍. നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്ത സിനിമ റിലീസിങ്ങിനൊരുങ്ങുകയാണ്. സൗഹൃദം, പ്രണയം, കോമഡി, സംഗീതം എന്നിവയെല്ലാം ഉള്‍പ്പെടുത്തികൊണ്ടാണ് സിനിമ എടുത്തിരിക്കുന്നത്. മുന്തിരി മൊഞ്ചനിലെ ശങ്കര്‍ മഹാദേവന്‍ പാടിയൊരു ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
ഓര്‍ക്കുന്നു ഞാനാ എന്നു തുടങ്ങുന്ന മനോഹര ഗാനമാണ് ചിത്രത്തിന്‌റെതായി വന്നിരിക്കുന്നത്. ശങ്കര്‍ മഹാദേവന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പങ്കുവെച്ചിരുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ തന്നെയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ഇന്നസെന്റ്, സലീംകുമാര്‍, അഞ്ജലി നായര്‍, ഗോപിക അനില്‍, ബോളിവുഡ് നടി കൈരാവി തക്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഇറോസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ അശോകന്‍ പികെ ചിത്രം നിര്‍മ്മിക്കുന്നു. മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍. കോഴിക്കോടായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചിരിക്കുന്നത്.


Click it and Unblock the Notifications











