മുന്തിരി മൊഞ്ചനില്‍ ശങ്കര്‍ മഹാദേവന്റെ മനോഹര ഗാനവും! പാട്ടുകളെക്കുറിച്ച് ഗായകന്‍ പറഞ്ഞത് കാണൂ
നവാഗതനായ വിജിത്ത് നമ്പ്യാരുടെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് മുന്തിരി മൊഞ്ചന്‍. സൗഹൃദം, പ്രണയം, കോമഡി, സംഗീതം എന്നിവയെല്ലാം ഉള്‍പ്പെടുത്തികൊണ്ടാണ് സിനിമ എടുത്തിരിക്കുന്നത്. ടൂര്‍ണമെന്റ് ഫെയിം മനേഷ് കൃഷ്ണനാണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുന്നത്. മുന്തിരി മൊഞ്ചനിലെ ഗാനത്തിന്റെ പ്രൊമോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

പ്രശസ്ത ഗായകന്‍ ശങ്കര്‍ മഹാദേവനും സിനിമയ്ക്ക് വേണ്ടി പാട്ട് പാടിയിട്ടുണ്ട്. റഫീഖ് അഹമ്മദ്, മുരളീധരന്‍ ഗുരുവായൂര്‍, നിഷാദ് അഹമ്മദ്, മനു ഗോപാല്‍ തുടങ്ങിയവരുടെ വരികള്‍ക്ക് വിജിത്ത് നമ്പ്യാര്‍ തന്നെയാണ് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. മുന്തിരി മൊഞ്ചനിലെ പാട്ടുകളെക്കുറിച്ച് ശങ്കര്‍ മഹാദേവന്‍ വീഡിയോയില്‍ തുറന്നുപറഞ്ഞിരുന്നു.
കല്യാണി രാഗത്തില്‍പ്പെട്ട ഒരു മെലഡിയാണ് താന്‍ പാടിയിരിക്കുന്നതെന്ന് ശങ്കര്‍ മഹാദേവന്‍ പറയുന്നു. തനിക്ക് പ്രിയപ്പെട്ട രാഗങ്ങളില്‍ ഒന്നാണിതെന്നും റഫീഖ് അഹമ്മദാണ് വരികള്‍ എഴുതിയിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മനോഹരമായ വരികളാണ് പാട്ടിന്റെതെന്നും എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്നും ശങ്കര്‍ മഹാദേവന്‍ പറഞ്ഞു.
മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍. കോഴിക്കോടായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. ഇറോസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ അശോകന്‍ പികെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മനു ഗോപാലും മൊഹറലി പൊയ്‌ലുങ്ങല്‍ ഇസ്മായിലും സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചിരിക്കുന്നു. ഇന്നസെന്റ്, സലീംകുമാര്‍, അഞ്ജലി നായര്‍, ഗോപിക അനില്‍, ബോളിവുഡ് നടി കൈരാവി തക്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.


Click it and Unblock the Notifications











