»   » പതിനേഴ് ഭാഷകള്‍ പറയുന്ന 'ഐ'

പതിനേഴ് ഭാഷകള്‍ പറയുന്ന 'ഐ'

Posted By:
Subscribe to Filmibeat Malayalam

അന്യന് ശേഷം വിക്രമിനെ നായകനാക്കി ഇന്ത്യന്‍ സ്പീല്‍ബര്‍ഗ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഐ'. ഇദ്ദേഹത്തിന്റെ രജനീകന്ത് ചിത്രമായ 'യന്തിരന്‍' ഒമ്പതു ഭാഷകളിലായാണ് റിലീസ് ചെയ്തതെങ്കില്‍ ഐ റിലീസ് ചെയ്യുന്നത് 17 ഭാഷകളിലായാണ്. ഇംഗ്ലീഷില്‍ ഐ എന്ന വാക്കിന് ഞാന്‍ എന്ന ഒറ്റ അര്‍ത്ഥം മാത്രമെ ഉള്ളൂവെങ്കില്‍ തമിഴില്‍ രാജാവ്, സൗന്ദര്യം, പ്രലോഭനീയത എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളുണ്ട്.

വിക്രം തികച്ചും വ്യത്യസ്തമായി എത്തുന്ന ചിത്രത്തില്‍ ആമി ജാക്‌സാണ് നായിക. മലയാളത്തിന്റെ ആക്ഷന്‍ ഹോറോ സുരേഷ് ഗോപിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്നുണ്ട. ഒമ്പതു ഭാഷകളില്‍ റിലീസ് ചെയ്ത ശങ്കറിന്റെ യന്തിരനിലെ മലയാളി സാന്നിധ്യം കലാഭവന്‍ മണിയായിരുന്നു.

movie-i

ഓസ്‌കാര്‍ രവിചന്ദ്രന്‍ നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിനു വേണ്ടി സഹകരിക്കുന്നത് ഇന്ത്യന്‍ സിനിമയിലെയും ഹോളിവുഡിലെയും പ്രമുഖരായ സാങ്കേതിക പ്രവര്‍ത്തകരാണ്. എആര്‍ റഹ്മാന്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് പിസി ശ്രീരാമാണ്. ഹോളിവുഡ് ചിത്രമായ മെന്‍ ഇന്‍ ബ്ലാക്കിന്റെ കോസ്റ്റിയൂം ഡിസൈനര്‍ മേരി വോട്ടാണ് 'ഐ'യുടെ വസ്ത്രാലങ്കാരം.

അനില്‍ അരശിനൊപ്പം ചൈനക്കാരനായ പീറ്റര്‍ മിങാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. ഹാരിപോട്ടറിന്റെ വിഷ്വല്‍ ഇഫക്ട് ഒരുക്കിയ ആസ്‌ട്രേലിയന്‍ കമ്പനി ചിത്രത്തിന്റെ നിര്‍മ്മാണ ജോലികളിലും സഹകരിക്കുന്നു. ഏറെ സാങ്കേതിക മികവോടെ ഒരുങ്ങുന്നതുകൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കാന്‍ വെകുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്.

English summary
S Shankar's upcoming Tamil movie 'I' will release in 17 languages.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam