»   » ബാഹുബലിയെ കുറിച്ച് ശങ്കര്‍ പറയുന്നത് ഇങ്ങനെ

ബാഹുബലിയെ കുറിച്ച് ശങ്കര്‍ പറയുന്നത് ഇങ്ങനെ

Posted By: AkhilaKS
Subscribe to Filmibeat Malayalam

ബഹുഭാഷ ചിത്രമായ ബാഹുബലി ബോക്‌സ് ഓഫിസിലെ പല റെക്കോര്‍ഡുകളെയും തകര്‍ക്കുമ്പോള്‍, ബാഹുബലിയെ പുകഴ്ത്തി ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ ശങ്കര്‍ രംഗത്ത്.

ബാഹുബലി ഒരു ഇതിഹാസിക ചിത്രമാണെന്നും, ഇതിഹാസ ആശയവും കാവ്യഭാവനയുമാണ് ബാഹുബലി എന്ന ചിത്രത്തിന്റെ പ്രത്യേകത എന്നും ശങ്കര്‍ പറഞ്ഞു. ട്വിറ്ററിലാണ് ബാഹുഹലിയെ പുകഴ്ത്തി ശങ്കര്‍ ഇങ്ങനെ എഴുതിയത്.

rajamouli-shankar

ചിത്രത്തിലെ ശക്തമായ കഥാപാത്രങ്ങളും സൂപ്പര്‍ ഹീറോയിസവും കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യ രംഗങ്ങളും, കൃത്യമായി ആവിഷകരിക്കാന്‍ സംവിധായകന്‍ രാജമൗലിയ്ക്ക് കഴിഞ്ഞുവെന്നും ശങ്കര്‍ പറഞ്ഞു. അതോടൊപ്പം രാജമൗലിയ്ക്കും ടീമിനും ആശംസകള്‍ നേരുന്നു എന്നും ശങ്കര്‍ കൂട്ടി ചേര്‍ത്തു.

എസ് എസ് രാജമൗലിയും ശങ്കറുമാണ് തമിഴ്,തെലുങ്ക് സിനിമ ഇന്‍ഡസ്ട്രിയില്‍ ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്ന പ്രഗല്ഭരായ സംവിധായകര്‍. രണ്ട് ഭാഗങ്ങളിലായി നിര്‍മ്മിക്കുന്ന ബാഹുബലിയുടെ ആദ്യ ഭാഗമാണ് ഇപ്പേള്‍ റിലീസ് ചെയതിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വര്‍ഷമാണ് പ്രദര്‍ശനത്തിനെത്തുക.

English summary
Multilingual movie 'Baahubali', which was released a few days ago, is having a dream run at the box office. As per the latest reports, a fellow hit South film-maker has praised SS Rajamouli and his work.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam