ന്യൂഡെല്‍ഹി-2 ശങ്കര്‍ രാമകൃഷ്ണനും ചേരുന്നു

By Ajith Babu
<ul id="pagination-digg"><li class="previous"><a href="/news/shankar-ramakrishnan-joins-new-delh-sequel-1-106460.html">« Previous</a>

Shankar Ramakrishnan
ഉറുമിയിലൂടെയും സ്പിരിറ്റിലൂടെയുമൊക്കെ പ്രശസ്തനായ ശങ്കര്‍ രാമകൃഷ്ണനാണ് ന്യൂഡെല്‍ഹിയുടെ രണ്ടാംഭാഗത്തിന്റെ തിരക്കഥയൊരുക്കാന്‍ ജയാനനൊപ്പം എത്തുന്നത്. കടലാസു ജോലികള്‍ പുരോഗമിയ്ക്കുന്ന ചിത്രത്തിന്റെ 2013 മധ്യത്തോടെ ആരംഭിയ്ക്കുമെന്നാണ് അറിയുന്നത്.

പ്രിന്റ് മീഡയയുടെ സാധ്യതകളായിരുന്നു ന്യൂഡെല്‍ഹി ഉപയോഗിച്ചത്. എന്നാലിത് വിഷ്വല്‍ മീഡിയയുടെ യുഗമാണ്. പുതിയ ചിത്രം വിഷ്വല്‍ മീഡിയയെ ഫോക്ക്‌സ് ചെയ്തു കൊണ്ടായിരിക്കും ഒരുക്കുക. ഒളിക്യാമറ ഓപ്പറേഷനുകളെല്ലാം എല്ലാവര്‍ക്കും പരിചിതമായിക്കഴിഞ്ഞ കാലഘട്ടത്തില്‍ ടെക്‌നോളജിക്കലി അഡ്വാന്‍സ്ഡ് ഒരു സിനിമയായിട്ടാവും ന്യൂഡെല്‍ഹിയുടെ രണ്ടാംഭാഗഎം എടുക്കുക.

മലയാളത്തിലിറങ്ങിയ ഒട്ടുമിക്ക തുടരന്‍ ചിത്രങ്ങളിലും കഥാപാത്രങ്ങള്‍ മാത്രമാണ് രണ്ടാംഭാഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കഥാപശ്ചാത്തലം എപ്പോഴും പുതിയതായിരിക്കും. അങ്ങനെയാണെങ്കില്‍ പുതിയൊരു കഥാപാത്രത്തെ തന്നെ സൃഷ്ടിച്ചാലെന്തെന്ന് സംവിധായകന്‍ ചോദിയ്ക്കുന്നു. രണ്ടാംഭാഗത്തിലെ നായകനും ന്യൂഡെല്‍ഹിയിലെ ജികെയുടെ സ്വഭാവസവിശേഷതകളുണ്ടാവും. ഒറിജിനല്‍ ക്യാരക്ടറിനെ നിലനിര്‍ത്തുന്നതിനെക്കാളും നല്ലത് ഇതാണെന്ന് കരുതുന്നു. ന്യൂഡെല്‍ഹിയിലെ ജികെ രണ്ടാംഭാഗത്തിലുണ്ടാവില്ലെന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ സംവിധായകന്‍ നല്‍കുന്നത്.

ന്യൂഡെല്‍ഹിയുടെ രണ്ടാംഭാഗമൊരുക്കുന്നതില്‍ എനിയ്‌ക്കേറെ സന്തോഷമുണ്ട്. എന്നാല്‍ ജനറേഷന്‍ ഗ്യാപ്പ് വലിയൊരു വെല്ലുവിളിയാണ്. ന്യൂഡെല്‍ഹി ഇറങ്ങുന്ന കാലത്തുണ്ടായിരുന്ന കുട്ടികള്‍ക്കിപ്പോള്‍ 25-30 വയസ്സ് പ്രായമായിട്ടുണ്ടാവും. അവര്‍ ഈ സിനിമയെ ഓര്‍ക്കാനുള്ള സാധ്യത തീരെക്കുറവാണ്. ഈ സാഹചര്യത്തില്‍ ചിത്രത്തെ വീണ്ടും പ്രേക്ഷകന്റെ ഓര്‍മകളിലെത്തിയ്ക്കുകയെന്നത് ഒരു വെല്ലുവിളിയാണെന്നും ജയാനന്‍ ചൂണ്ടിക്കാട്ടുന്നു.
ആദ്യപേജില്‍
ന്യൂഡെല്‍ഹി 2ല്‍ മമ്മൂട്ടിയില്ല?

<ul id="pagination-digg"><li class="previous"><a href="/news/shankar-ramakrishnan-joins-new-delh-sequel-1-106460.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X