'ഐ'യിലെ ഒരു രഹസ്യം പുറത്തായി
'അന്യന്' ശേഷം ചിയാന്‍ വിക്രമിനെ നായകനാക്കി ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ഐ' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് റിലീസ് ചെയ്തത്. സിനിമ ലോകം കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകരണമാണ് ലഭിച്ചത്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
ഏക ദേശം മൂന്ന വര്‍ഷത്തോളം സമയമെടുത്താണ് ശങ്കര്‍ ഈ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറില്‍ പോലും ആ സൂക്ഷമതകളുണ്ടായിരുന്നു. ട്രെയിലര്‍ കണ്ടവര്‍ ശ്രദ്ധിച്ചുകാണും, ഒരു സഘട്ടന രംഗത്ത വിക്രം കാലു വെറുതേ ചുഴറ്റി ഷൂ കെട്ടുന്ന ഒരു രംഗം. ഐ ട്രെയിലര്‍ ഒരിക്കല്‍ കൂടെ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ഈ രംഗം കണ്ട ഒരു ആരാധകന്‍ ട്വിറ്ററില്‍ ശങ്കറിനോട് ചോദിച്ചു ഇത് വി എഫ് എക്‌സില്‍ ചെയ്തതല്ലേ എന്ന്. ശങ്കര്‍ അതിന് മറുപടിയും നല്‍കി. അത് വി എഫ് എക്‌സില്‍ ചെയ്തതല്ലെന്നും ലൈവായി ഷൂട്ട് ചെയ്തതാണെന്നും പറഞ്ഞ ശങ്കര്‍ അത് സീക്രട്ടാണെന്നും കൂട്ടിച്ചേര്‍ത്തു.
എന്തായിരിക്കും ആ 'ഷൂ ലെയ്‌സ്' രംഗത്തിലെ ശങ്കര്‍ പറഞ്ഞു തരാത്ത സീക്രട്ട് എന്നായി പിന്നെ ചിന്ത. അങ്ങനെ വിട്ടു കൊടുക്കാന്‍ കഴിയുമോ. ആ രഹസ്യം ഇവിടെ വെളിപ്പെടുത്താം. ഡേവിഡ് ബ്ലെയിന്‍ എന്ന അമേരിക്കന്‍ ജാലവിദ്യാക്കാരന്റെ പ്രശസ്തമായ 'ഷൂ ലെയ്‌സ്' ട്രിക്കാണ് ശങ്കര്‍ ഈ രംഗത്ത് ഉപയോഗിച്ചിരിക്കുന്നത്. എന്താണെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാക്കൂ.


Click it and Unblock the Notifications