മമ്മൂട്ടിയുടെ ശാന്തമീ രാത്രിയില്‍ റിമിക്സ് ചെയ്യുന്നു! ഗാനഗന്ധര്‍വ്വനിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക്
Recommended Video
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ഒരു കാലത്ത് തരംഗമായി മാറിയ ഗാനങ്ങളിലൊന്നായിരുന്നു ശാന്തമീ രാത്രിയില്‍. ജയരാജ് സംവിധാനം ചെയ്ത ജോണി വാക്കര്‍ എന്ന ചിത്രത്തിലെ പാട്ടായിരുന്നു ഇത്. കെജെ യേശുദാസ് പാടിയ ഈ ഗാനം പണ്ട് യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറിയിരുന്നു. സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും മികച്ച സ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കാറുളളത്.
പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത പാട്ട് വീണ്ടും റിമിക്‌സ് ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മമ്മൂട്ടിയുടെ തന്നെ ഗാനഗന്ധര്‍വ്വന്‍ എന്ന സിനിമയ്ക്കു വേണ്ടിയാണ് പാട്ട് ഒരിക്കല്‍കൂടി ഉപയോഗിക്കുന്നത്. എസ് പി വെങ്കിടേഷിന്റെ സംഗീതത്തില്‍ പുറത്തിറങ്ങിയ ഗാനം കുറച്ച് മാറ്റങ്ങള്‍ വരുത്തിയാകും ഗാനഗന്ധര്‍വ്വനില്‍ ഉള്‍പ്പെടുത്തുകയെന്നും അറിയുന്നു.

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഗാനഗന്ധര്‍വ്വന്റെ ഷൂട്ടിംഗ് അടുത്തിടെ ആരംഭിച്ചിരുന്നു. ചിത്രത്തില്‍ ഗാനമേള ഗായകനായി ജീവിതം മുന്നോട്ട് കൊണ്ടുപോവുന്ന കലാസദന്‍ ഉല്ലാസായിട്ടാണ് മമ്മൂക്ക വേഷമിടുന്നത്. മൂന്ന് പുതുമുഖങ്ങളടക്കം നാല് നായികമാരാണ് ചിത്രത്തിലുളളത്. ലൂസിഫറിന്റെ വിജയത്തിന് ശേഷം ദീപക് ദേവാണ് മമ്മൂട്ടി ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.


Click it and Unblock the Notifications