twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നായകനായി അഭിനയിച്ച ജയറാമിന്‍റെ ചേച്ചിയാവാന്‍ വിസമ്മതിച്ചിരുന്നുവെന്ന് ശാന്തി കൃഷ്ണ! പിന്നീടോ?

    |

    Recommended Video

    ജയറാമിന്‍റെ ചേച്ചിയാവാന്‍ വിസമ്മതിച്ചിരുന്നു | filmibeat Malayalam

    മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട അഭിനേത്രിയാണ് ശാന്തി കൃഷ്ണ. ഒരു കാലത്ത് സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരം നീണ്ട ഇടവേളയ്ക്ക് ശേഷം അല്‍ത്താഫ് സലീമിന്‍റെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയാണ് തിരിച്ചെത്തിയത്. നിവിന്‍ പോളിയുടെ അമ്മയായാണ് താരമെത്തിയത്. ഏറെ ശ്രദ്ധ നേടിയിരുന്നു ആ കഥാപാത്രം. ഒരുകാലത്ത് നായികയായി തിളങ്ങിയ താരം വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ അമ്മ വേഷത്തില്‍ ഒതുങ്ങുകയായിരുന്നു. അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളെയായിരുന്നു താരം അന്വേഷിച്ചിരുന്നു. നിവിന് പിന്നാലെ കുഞ്ചാക്കോ ബോബന്‍റെ അമ്മയായും താരമെത്തിയിരുന്നു. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും നായികയായി തകര്‍ത്തഭിനയിച്ച താരം തിരിച്ചുവരവില്‍ ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

    1000 കോടി നേട്ടവുമായി രജനീകാന്ത്! ഇത് താന്‍ഡാ നമ്മ തലൈവരെന്ന് ആരാധകര്‍! കാണൂ!1000 കോടി നേട്ടവുമായി രജനീകാന്ത്! ഇത് താന്‍ഡാ നമ്മ തലൈവരെന്ന് ആരാധകര്‍! കാണൂ!

    നിവിന്‍ പോളി ചിത്രത്തിന് പിന്നാലെ നിരവധി അവസരങ്ങളാണ് താരത്തിനെ തേടിയെത്തിയത്. അഭിനയത്തിന് പുറമെ ആലാപനത്തിലും കൂടി താരം കൈവെച്ചിരുന്നു രണ്ടാം വരവില്‍. ഇപ്പോഴിതാ ജയറാമിന്‍റെ വല്ല്യേച്ചിയായെത്തിയിരിക്കുകയാണ് ശാന്തി കൃഷ്ണ. ലിയോ തദ്ദേവൂസ് സംവിധാനം ചെയ്ത ലോനപ്പന്‍രെ മാമോദീസ തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ് ഇപ്പോള്‍. കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാവുന്ന സിനിമയുമായാണ് ഇത്തവണ ജയറാം എത്തിയിട്ടുള്ളത്. ഒരുകാലത്ത് നായകനായി അഭിനയിച്ച താരത്തിന്‍റെ സഹോദരിയായി അഭിനയിക്കുന്നതിനോട് തുടക്കത്തില്‍ യോജിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് താരം പറയുന്നു. പിന്നീട് ജയറാം തന്നെ സംസാരിച്ചപ്പോഴാണ് സിനിമ സ്വീകരിച്ചതെന്ന് താരം പറയുന്നു. അതേക്കുറിച്ച് കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ.

    സിനിമയില്‍‍ തുടക്കം കുറിച്ചത്

    സിനിമയില്‍‍ തുടക്കം കുറിച്ചത്

    ശാലിനി എന്റെ കൂട്ടുകാരിയിലൂടെ സിനിമയില്‍ തുടക്കം കുറിച്ച ശാന്തി കൃഷ്ണ നിരവധി കഥാപാത്രങ്ങള്‍ക്കാണ് ജീവന്‍ പകര്‍ന്നത്. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ താരത്തിന്‍റേതായി പുറത്തുവന്നിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, വേണു നാഗവള്ളി, സുരേഷ് ഗോപി ,ജയറാം, ശ്രീനാഥ് തുടങ്ങിയ താരങ്ങളുടെ നായികയായി അഭിനയിക്കാനുള്ള അവസരം ശാന്തി കൃഷ്ണയ്ക്ക് ലഭിച്ചിരുന്നു. മോഹന്‍ലാലും ശാന്തികൃഷ്ണയും ഏകദേശം ഒരേ സമയത്താണ് സിനിമയില്‍ തുടക്കം കുറിച്ചത്.

    അമ്മയായും സഹോദരിയായും

    അമ്മയായും സഹോദരിയായും

    മോഹന്‍ലാലിന്റെ നായികയായും സഹോദരിയായും അമ്മയായും ശാന്തി കൃഷ്ണ അഭിനയിച്ചിരുന്നു. ഇനി അമ്മൂമ്മയായി മാത്രമേ അഭിനയിക്കാന്‍ ബാക്കിയുള്ളൂവെന്നായിരുന്നു നേരത്തെ താരം പറഞ്ഞത്.മോഹന്‍ലാല്‍ തന്നെയാണ് പക്ഷേയിലെ നെഗറ്റീവ് റോള്‍ ചെയ്യാന്‍ തന്നെ സജസ്റ്റ് ചെയ്തത്. നെഗറ്റീവ് ക്യാരക്ടറാണെന്നറിഞ്ഞപ്പോള്‍ സന്തോഷമായിരുന്നു. ദു:ഖപുത്രി ഇമേജില്‍ നിന്നൊരു മോചനം കൂടിയായിരുന്നു അതെന്നും താരം പറഞ്ഞിരുന്നു. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ സന്തോഷവതിയാണെന്നും താരം പറഞ്ഞിരുന്നു.

    ജയറാമിന്‍റെ സഹോദരിയായി

    ജയറാമിന്‍റെ സഹോദരിയായി

    എന്നും നന്മകള്‍ എന്ന ചിത്രത്തില്‍ ജയറാമിന്‍റെ നായികയായി അഭിനയിച്ചിരുന്നു ശാന്തി കൃഷ്ണ. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ നായികനായകന്‍മാരായാണ് ഇരുവരും എത്തിയത്. 1991 ലായിരുന്നു സിനിമ റിലീസ് ചെയ്തത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു ഇരുവരും ഒരുമിച്ചത്. നായകന്‍റെ സഹോദരിയാണെന്നറിഞ്ഞപ്പോള്‍ തുടക്കത്തില്‍ താന്‍ വിസമ്മതിച്ചിരുന്നുവെന്ന് താരം പറയുന്നു. പിന്നീട് ജയറാം സംസാരിച്ചപ്പോഴാണ് സിനിമ ചെയ്യാനായി തീരുമാനിച്ചത്. തന്റെ ഹീറോയായി അഭിനയിച്ച ജയറാമിന്റെ മൂത്ത ചേച്ചിയാവുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കഴിയുമായിരുന്നില്ല. ഇതായിരിക്കും തന്റെ കഥാപാത്രമെന്ന് കരുതിയിരുന്നില്ലെന്നും താരം പറയുന്നു.

    കഥാപാത്രത്തെക്കുറിച്ച് പറഞ്ഞില്ല

    കഥാപാത്രത്തെക്കുറിച്ച് പറഞ്ഞില്ല

    സിനിമയുടെ കഥയെക്കുറിച്ച് പറയുന്നതിനിടയില്‍ വല്ല്യേച്ചിയെക്കുറിത്ച് പറയുന്നത് കേട്ടിരുന്നു. ജയറാമിന്റെ നായികയാട്ടിയാരിക്കും തന്നെ പരിഗണിക്കുന്നതെന്നായിരുന്നു ധാരണ. സിനിമയുടെ കഥ കേട്ട് കഴിഞ്ഞപ്പോഴും തന്റെ റോളിനെക്കുറിച്ച് പറഞ്ഞിരുന്നില്ല. പിന്നീടാണ് മനസ്സിലായത് ചേച്ചി കഥാപാത്രമാണ് തന്റേത്. സമപ്രായക്കാരനും നായകനുമായി അഭിനയിച്ച ജയറാമിന്റെ ചേച്ചിയാവുന്നതിനോട് തുടക്കത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല.

    തീരുമാനം മാറ്റി

    തീരുമാനം മാറ്റി

    സിനിമ സ്വീകരിക്കാനായി മടിച്ച് നില്‍ക്കുന്നതിനിടയിലായിരുന്നു ജയറാം വിളിച്ചത്. അതോടെയാണ് താരം തീരുമാനവും മാറ്റിയത്. തന്റെ വല്ല്യേച്ചി എവിടെയെന്നായിരുന്നു അദ്ദേഹം ചോദിച്ചിരുന്നത്. ലോനപ്പനും അയാളുടെ സഹോദരിമാരും തമ്മിലുള്ള ബന്ധവും അവര്‍ക്കിടയില്‍ അരങ്ങേറുന്ന കാര്യങ്ങളെക്കുറിച്ചുമാണ് സിനിമ പറയുന്നത്. അഭിനയപ്രാധാന്യമുള്ള കഥാപ്ാത്രമാണ് ഇതെന്ന് ജയറാം വ്യക്തമാക്കിയതോടെയാണ് താന്‍ സിനിമ സ്വീകരിച്ചതെന്ന് താരം പറയുന്നു.

    അമ്മ വേഷങ്ങളില്‍ ഒതുങ്ങാന്‍ താല്‍പര്യമില്ല

    അമ്മ വേഷങ്ങളില്‍ ഒതുങ്ങാന്‍ താല്‍പര്യമില്ല

    തിരിച്ചുവരവില്‍ അമ്മ വേഷമാണ് തുടക്കത്തില്‍ ലഭിച്ചിരുന്നതെങ്കിലും എന്നും അത്തരത്തിലുള്ള കഥാപാത്രങ്ങളേയെ അവതരിപ്പിക്കൂ എന്ന നിലപാടൊന്നും തനിക്കില്ല. പ്രധാനപ്പെട്ട കഥാപാത്രത്തെ തന്നെ അവതരിപ്പിക്കണമെന്ന നിബന്ധനയും തനിക്കില്ല. ഷീല ചാക്കോയെപ്പോലുള്ള കഥാപാത്രം വല്ലപ്പോഴും സംഭവിക്കുന്നതാണ്. എന്നും അമ്മ വേഷങ്ങളില്‍ ഒതുങ്ങാന്‍ തനിക്ക് താല്‍പര്യമില്ലെന്നും താരം പറയുന്നു.

    English summary
    Shanthi Krishna about her experience with Jayaram in Lonappante Mammodheesa
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X