»   » നിവിന്‍ പോളിയുടെ അമ്മ വേഷമെന്ന് പറഞ്ഞപ്പോള്‍ ആളെ പിടി കിട്ടിയില്ല, ഗൂഗിളില്‍ നോക്കി കണ്ടുപിടിച്ചു

നിവിന്‍ പോളിയുടെ അമ്മ വേഷമെന്ന് പറഞ്ഞപ്പോള്‍ ആളെ പിടി കിട്ടിയില്ല, ഗൂഗിളില്‍ നോക്കി കണ്ടുപിടിച്ചു

By: Sanviya
Subscribe to Filmibeat Malayalam

യുവത്വങ്ങളുടെ ഹരമായി മാറിയ നിവിന്‍ പോളിയെ അറിയാത്ത ആരെങ്കിലും മലയാള സിനിമയില്‍ ഉണ്ടാകുമോ? ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാന്‍ വരട്ടെ. യുവതാരം നിവിന്‍ പോളിയെ അറിയാത്തവരും മലയാള സിനിമയിലുണ്ട്. അത് മറ്റാരുമല്ല, നടി ശാന്തികൃഷ്ണയ്ക്കാണ് നിവിന്‍ പോളി ആരാണെന്ന് അറിയാത്തത്.

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരാനൊരുങ്ങുകയാണ് നടി ശാന്തികൃഷ്ണ. അതിനിടെ മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പുറത്ത് വിട്ടത്.

നിവിനെ മാത്രമല്ല

നിവിന്‍ പോളിയെ മാത്രമല്ല, തമിഴിലെയും മലയാളത്തിലെയും പുതുമുഖ താരങ്ങളെ ആരെയും തന്നെ തനിക്ക് പരിചയമില്ല. അത്രമാത്രം താന്‍ സിനിമയില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നുവെന്ന് ശാന്തി കൃഷ്ണ പറയുന്നു.

നിവിന്റെ അമ്മയായി

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ അമ്മ വേഷമാണ് ശാന്തികൃഷ്ണ അവതരിപ്പിക്കുന്നത്. അല്‍ത്താഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഗൂഗിളില്‍ തിരഞ്ഞു

നിവിന്‍ പോളിയുടെ അമ്മ വേഷമാണെന്ന് പറഞ്ഞുവെങ്കിലും നിവിന്‍ പോളി ആരാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് നടി പറയുന്നു. പിന്നീട് നിവിന്‍ ആരാണെന്ന് ഗൂഗിളില്‍ തിരഞ്ഞ് കണ്ടുപിടിക്കുകയായിരുന്നു എന്ന് ശാന്തികൃഷ്ണ പറയുന്നു.

ആദ്യമായി കണ്ടു

ഷൂട്ടിങിന് മുമ്പായി നടത്തിയ വര്‍ക്ക് ഷോപ്പില്‍ വച്ചാണ് നിവിന്‍ പോളിയെ ആദ്യമായി താന്‍ കാണുന്നത്. ഇക്കാര്യം പറഞ്ഞ് ക്ഷമ ചോദിച്ചപ്പോള്‍ നിവിന്‍ പൊട്ടി ചിരക്കുകയായിരുന്നുവെന്ന് നിവിന്‍ പോളി പറയുന്നു.

നിവിന്‍ പോളിയുടെ ഫോട്ടോസിനായി

English summary
Shanthi Krishna about Nivin Pauly.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam