»   » മമ്മൂട്ടിയോടും മോഹന്‍ലാലിനോടും ശാന്തി കൃഷ്ണ കാണിച്ച മഹാപാപം മോശമായിപ്പോയി!!

മമ്മൂട്ടിയോടും മോഹന്‍ലാലിനോടും ശാന്തി കൃഷ്ണ കാണിച്ച മഹാപാപം മോശമായിപ്പോയി!!

By: Rohini
Subscribe to Filmibeat Malayalam

തെറ്റിദ്ധരിക്കേണ്ട.. സിനിമയിലെ കാര്യമാണ് പറയുന്നത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ശാന്തികൃഷ്ണ. അതിന്റെ ഭാഗമായി ചാനലുകളിലെല്ലാം സ്ഥിരം സന്ദര്‍ശകയാകുന്നു.

മോഹന്‍ലാലിന്റെ കാമുകിയായും ഭാര്യയായും അമ്മയായും അമ്മായിയമ്മയായും അഭിനയിച്ച ആ നടി!

അങ്ങനെ ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് കഴിഞ്ഞു പോയ കാലം ചെയ്ത നല്ല ചിത്രങ്ങളെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കവെ മോഹന്‍ലാലിനോടും മമ്മൂട്ടിയോടും ചെയ്ത മഹാപാപത്തെ കുറിച്ച് ശാന്തികൃഷ്ണ പ്രതികരിച്ചത്.

സുകൃതത്തില്‍ മമ്മൂട്ടിക്കൊപ്പം

1994 ല്‍ ഹരികുമാര്‍ സംവിധാനം ചെയ്ത സുകൃതം എന്ന ചിത്രത്തില്‍ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ശാന്തികൃഷ്ണയാണ്. രവിശങ്കര്‍ (മമ്മൂട്ടി) അസുഖം വന്ന് കിടപ്പിലാവുമ്പോള്‍ ദുര്‍ഗ്ഗ (ശാന്തികൃഷ്ണ) അയാളെ ഉപേക്ഷിച്ചു പോകുകയാണ്.

അത് മോശമായിപ്പോയോ

അസുഖം വന്ന മമ്മൂട്ടിയുടെ കൂടെ നില്‍ക്കാതിരുന്നത് മഹാമോശമായി പോയില്ലേ എന്ന് അഭിമുഖത്തില്‍ അവതാരക ചോദിച്ചു. അത് ആ കഥാപാത്രത്തിന്റെ വ്യക്തിത്വമാണെന്നാണ് ശാന്തികൃഷ്ണ പറഞ്ഞത്.

മോഹന്‍ലാലിനോപ്പം

അതേ വര്‍ഷം തന്നെ മോഹന്‍ലാലിനൊപ്പം പക്ഷെ എന്ന ചിത്രത്തിലും ശാന്തികൃഷ്ണ അഭിനയിച്ചിട്ടുണ്ട്. ലാലിന്റെ ഭാര്യാ വേഷമായിരുന്നു ശാന്തികൃഷ്ണയ്ക്ക്. വാര്‍ധക്യത്തില്‍ പോലും ലാലിനെ പഴയ കാമുകിയെ കാണാന്‍ വിടാത്ത ഭാര്യ. അത് മോശമല്ലേ എന്ന് അവതാരക ചോദിച്ചു.

ആ സന്ദര്‍ഭം

പൈസയ്ക്ക് വേണ്ടി കാമുകിയെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിച്ച ആളോട് അത്രയ്‌ക്കൊക്കെ ബഹുമാനം മതി എന്നായിരുന്നു ശാന്തികൃഷ്ണയുടെ മറുപട്. എന്നാല്‍ പിന്നീട് അയാളുടെ അവസ്ഥ തിരിച്ചറിഞ്ഞ് ആ കഥാപാത്രം തിരിച്ചെത്തുന്നുണ്ട് എന്ന് നടി പറഞ്ഞു.

എന്റെ ജീവിതത്തില്‍

സിനിമയില്‍ കഥാപാത്രങ്ങളുടെയും കഥാ സന്ദര്‍ഭങ്ങളുടെയും അവസ്ഥയായിരുന്നു അത്. അത് ശരിയായ തീരുമാനം ആയിരുന്നു. എന്നാല്‍ സ്വകാര്യ ജീവിതത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ധാരാളം തെറ്റുകള്‍ പറ്റി എന്ന് ശാന്തികൃഷ്ണ പറയുന്നു.

രണ്ട് തവണ പരാജയപ്പെട്ടു

ഒരു സ്ത്രീയുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വിവാഹ ജീവിതം എനിക്ക് രണ്ട് തവണ നഷ്ടപ്പെട്ടു. അത് ഞാന്‍ മറച്ചുവച്ചിട്ട് കാര്യമില്ല. ഇനി ആരെയും ആശ്രയിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് നടി വ്യക്തമാക്കി.

വളരെ പോസിറ്റീവാണ്

ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയപ്പോഴൊക്കെ സഹായിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഇനിയങ്ങോട്ട് അത് മതി. വളരെ പോസിറ്റീവായി മുന്നോട്ട് ജീവിക്കും - ശാന്തികൃഷ്ണ പറഞ്ഞു.

English summary
Shanthi Krishna acted with both the super stars in Malayalam film industry
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam