»   » 22 വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നാം വരവ് നടത്തുന്ന ശാന്തി കൃഷ്ണ, നിവിന്റെ സുന്ദരിയായ അമ്മ; കാണൂ

22 വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നാം വരവ് നടത്തുന്ന ശാന്തി കൃഷ്ണ, നിവിന്റെ സുന്ദരിയായ അമ്മ; കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

രണ്ടാമതും വിവാഹ മോചനം നേടിയ ശേഷം ശാന്തി കൃഷ്ണ സിനിമയിലേക്ക് മടങ്ങിവരികയാണ്. 22 വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിവരുന്ന ശാന്തികൃഷ്ണ പ്രമുഖ സ്ത്രീ മാഗസിനായ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചും സംസാരിക്കുകയുണ്ടായി.

നിവിന്‍ പോളിയുടെ അമ്മ വേഷമെന്ന് പറഞ്ഞപ്പോള്‍ ആളെ പിടി കിട്ടിയില്ല, ഗൂഗിളില്‍ നോക്കി കണ്ടുപിടിച്ചു

വനിതയുടെ കവര്‍ ഗേളായിട്ടാണ് ശാന്തി കൃഷ്ണയുടെ മടങ്ങിവരവ്. പ്രായമിത്രയായിട്ടും ശാന്തികൃഷ്ണയുടെ സൗന്ദര്യയത്തിന് ഒരുമങ്ങലും ഏറ്റിട്ടില്ല. ഫോട്ടോ ഷൂട്ടിന്റെ വീഡിയോ കാണാം..

വനിതയുടെ അഭിമുഖം

വനിതയുടെ ഒക്ടോബര്‍ ലക്കത്തിലെ പതിപ്പിലാണ് ശാന്തി കൃഷ്ണ തന്റെ മൂന്നാം ഇന്നിങ്‌സിനെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ചും പറയുന്നത്.

22 വര്‍ഷങ്ങള്‍ക്ക് ശേഷം

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ശാന്തി കൃഷ്ണ മൂന്നാമതും സിനിമയിലേക്ക് മങ്ങിവരുന്നത്.

നിവിന്റെ അമ്മ

അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ അമ്മ വേഷം ചെയ്തുകൊണ്ടാണ് ശാന്തി കൃഷ്ണ മടങ്ങി വരുന്നത്.

സിനിമയില്‍ നിന്നുള്ള അകലം

22 വര്‍ഷമായി സിനിമയില്‍ നിന്ന് അകന്നു നില്‍ക്കുകയാണ് ശാന്തി കൃഷ്ണ. ഞണ്ടുകളുടെ നാട്ടില്‍ എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ അമ്മയായി അഭിനയിക്കണം എന്ന് പറഞ്ഞപ്പോള്‍, ആ നടനാരാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന് ശാന്തി കൃഷ്ണ പറയുന്നു. നിവിനെ മാത്രമല്ല, മലയാളത്തിലും തമിഴിലുമൊക്കെ ഇപ്പോഴുള്ള പല താരങ്ങളെയും തനിക്ക് അറിയില്ല എന്നും, അത്രയേറെ സിനിമ വിട്ട് ജീവിയ്ക്കുകയായിരുന്നു എന്നും ശാന്തി കൃഷ്ണ പറഞ്ഞു

സിനിമയ്ക്ക് വേണ്ടിയല്ല

സിനിമയില്‍ മടങ്ങി വരാന്‍ വേണ്ടിയല്ല വിവാഹ മോചനം നേടിയത് എന്ന് ശാന്തി കൃഷ്ണ അഭിമുഖത്തില്‍ വ്യക്തമാക്കി

സോഷ്യല്‍ മീഡിയയിലെ നുണക്കഥകള്‍

രണ്ടുവട്ടം കുടുംബ ജീവിതത്തിന് വേണ്ടി സിനിമ ഉപേക്ഷിച്ച ആളാണ് ഞാന്‍. അങ്ങനെയുള്ള ഞാന്‍ ഈ പ്രായത്തില്‍ സിനിമയ്ക്ക് വേണ്ടി ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിക്കുമോ? അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തകളെല്ലാം നുണക്കഥകളാണ്. ആരാണ് ഇത് പടച്ചിറക്കുന്നത് ശാന്തികൃഷ് ചോദിയ്ക്കുന്നു.

വേര്‍പിരിയലിന്റെ വേദന

എന്റെ ആദ്യ വിവാഹം പരാജയപ്പെട്ടു. വേര്‍പിരിയലിന്റെ വേദന നന്നായി മനസ്സിലാക്കിയ സ്ത്രീയാണ് ഞാന്‍. രണ്ടാമതൊരിക്കല്‍ കൂടി ഇത് ജീവിതത്തില്‍ ആവര്‍ത്തികരുത് എന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. അതിന് വേണ്ടി എല്ലാ വിട്ടുവീഴ്ചകള്‍ക്കും ഒരുക്കവുമായിരുന്നു. എന്നിട്ടും അത് സംഭവിച്ചു. നമ്മള്‍ ആഗ്രഹിക്കുന്നതല്ലല്ലോ ജീവിതത്തില്‍ സംഭവിയ്ക്കുന്നത് ശാന്തികൃഷ്ണ പറഞ്ഞു.

ശാന്തികൃഷ്ണയുടെ ദാമ്പത്യം

അന്തരിച്ച നടന്‍ ശ്രീനാഥാണ് ശാന്തികൃഷ്ണയുടെ ആദ്യ ഭര്‍ത്താവ്. 1984 ല്‍ ആരംഭിച്ച ദാമ്പത്യം 1995 ല്‍ അവസാനിച്ചു. 18 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശാന്തി കൃഷ്ണയുടെയും അമേരിക്കന്‍ വ്യവസായിയായ ബജോര്‍ സദാശിവനുമായുള്ള വിവാഹം നടന്നത്. എന്നാല്‍ ആ ദാമ്പത്യത്തിനും ആയുസുണ്ടായിരുന്നില്ല.

വീഡിയോ കാണൂ

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിന്റെ ഭാഗമായി എടുത്ത, കവര്‍ഷൂട്ടിന്റെ വീഡിയോ കാണൂ...

നിവിന്‍ പൊളിയുടെ ഫോട്ടോസിനായി

English summary
Shanthi Krishna Cover shoot for Vanitha

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam