»   » മലയാളത്തില്‍ വിവാഹ മോചനങ്ങള്‍ തുടരുന്നു, ആദ്യ കാല നടി ശാന്തി കൃഷ്ണയ്ക്ക് വീണ്ടും വിവാഹ മോചനം

മലയാളത്തില്‍ വിവാഹ മോചനങ്ങള്‍ തുടരുന്നു, ആദ്യ കാല നടി ശാന്തി കൃഷ്ണയ്ക്ക് വീണ്ടും വിവാഹ മോചനം

By: Rohini
Subscribe to Filmibeat Malayalam

സിനിമയിലെ വിവാഹവും വിവാഹ മോചനവുമൊന്നും ഇപ്പോള്‍ വലിയ ഞെട്ടലില്ലാതായിരിയ്ക്കുന്നു. ആദ്യകാല നടിയും നര്‍ത്തകിയുമായ ശാന്തി കൃഷ്ണ വീണ്ടും വിവാഹ മോചിതയാകുന്നു. ശാന്തി കൃഷ്ണയുടെ വിവാഹ മോചനം സംബന്ധിച്ച വാര്‍ത്തകള്‍ 2015 മുതലേ സജീവമായിരുന്നു.

മോഹന്‍ലാലിന്റെ നായികയായി തിരിച്ചുവരാനുള്ള ആഗ്രഹം മേനക ഉപേക്ഷിക്കാന്‍ കാരണം?

കൊല്ലം സ്വദേശിയും അമേരിക്കന്‍ വ്യവസായിയുമായ ബജോര്‍ സദാശിവനുമായുള്ള വിവാഹ ബന്ധം വേര്‍പിരിയാന്‍ ശാന്തി കൃഷ്ണ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി എന്നാണ് പുതിയ വാര്‍ത്ത. തുടര്‍ന്ന് വായിക്കാം

നടന്‍ ശ്രീനാഥുമായുള്ള ആദ്യ വിവാഹം

അന്തരിച്ച നടന്‍ ശ്രീനാഥാണ് ശാന്തികൃഷ്ണയുടെ ആദ്യ ഭര്‍ത്താവ്. 1984 ല്‍ ആരംഭിച്ച ദാമ്പത്യം 1995 ല്‍ അവസാനിച്ചു. വിവാഹ മോചനത്തിന് ശേഷം മമ്മൂട്ടി നായകനായ നയം വ്യക്തമാക്കുക എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് തിരിച്ചെത്തി.

രണ്ടാം വിവാഹത്തിന് ശേഷം അഭിനയം വിട്ടു

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശാന്തി കൃഷ്ണയുടെയും അമേരിക്കന്‍ വ്യവസായിയായ ബജോര്‍ സദാശിവനുമായുള്ള വിവാഹം നടന്നത്. വിവാഹ ശേഷം ശാന്തി കൃഷ്ണ ഭര്‍ത്താവിനും മക്കള്‍ക്കൊമൊപ്പം ബാംഗ്ലൂരിലേക്ക് താമസം മാറ്റി. സിനിമയും അഭിനയവും പൂര്‍ണമായും ഉപേക്ഷിച്ചു.

അഭിനയ മോഹം വീണ്ടും വന്നു, വിവാഹ മോചനം

കഴിഞ്ഞ വര്‍ഷം ഒരു ടെലിവിഷന്‍ ചാറ്റ് ഷോയില്‍ വന്നതിന് ശേഷം വീണ്ടും അഭിനയിക്കാനുള്ള മോഹം ശാന്തികൃഷ്ണയിലുണ്ടായി. നടി മിനിസ്‌ക്രീനിലൂടെ തിരിച്ചതെത്തുകയും ചെയ്തു. ഇതാണത്രെ വിവാഹ മോചനത്തിന് കാരണം.

ഡാന്‍സും അഭിനയവുമായി മുന്നോട്ട് പോകുന്നു

നര്‍ത്തകി കൂടെയായ ശാന്തി കൃഷ്ണ ഇപ്പോള്‍ നൃത്തവും അഭിനയവുമൊക്കെയായി മുന്നോട്ട് പോകുകയാണ്.

English summary
After Kavya, Manju, Lissy, Amala Paul till the recent Divya Unni, high profile and shocking divorces are on the rise in Mollywood. Now the latest is actress Shanthi Krishna has filed for divorce from her husband Bajore Sadasivan, as per reports. She was earlier married to actor Sreenath, who committed suicide.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam