നിവിന്‍ പോളി ചിത്രത്തില്‍ ശാന്തികൃഷ്ണ വീണ്ടും! മിഖായേലിലൂടെ ഹിറ്റ് കൂട്ടുകെട്ട് എത്തുന്നു!!
നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ട നായികയായി മാറിയ താരമായിരുന്നു ശാന്തികൃഷ്ണ. ഒരിടവേളയ്ക്കു ശേഷം നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു നടി തിരിച്ചെത്തിയിരുന്നത്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞ ചിത്രം തിയ്യേറ്ററുകളില്‍ ഹിറ്റായി മാറിയിരുന്നു.
സിനിമയുടെ വിജയത്തിനു ശേഷം ശാന്തികൃഷ്ണയ്ക്ക് മലയാളത്തില്‍ തിരക്കേറിയിരുന്നു. അരവിന്ദന്റെ അതിഥികള്‍,കുട്ടനാടന്‍ മാര്‍പാപ്പ,മഴയത്ത് തുടങ്ങി മികച്ച സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. കൈനിറയെ ചിത്രങ്ങളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.

നിവിന്‍ പോളിയുടെ പുതിയ ചിത്രം മിഖായേലിലും നടി ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മിഖായേലില്‍ മികച്ചൊരു വേഷത്തിലാണ് ശാന്തികൃഷ്ണ എത്തുന്നത്. മഞ്ജിമാ മോഹനാണ് ചിത്രത്തില്‍ നിവിന്റെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. ഉണ്ണി മുകുന്ദനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്,.ഗ്രേറ്റ് ഫാദറിനു ശേഷം ഹനീഫ് സംവിധാനം ചെയ്യുന്ന ചിത്രം ആന്റോ ജോസഫാണ് നിര്‍മ്മിക്കുന്നത്.
മിഖായേലിനു പുറമെ ആസിഫ് അലിയുടെ വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിലും ശാന്തികൃഷ്ണ അഭിനയിക്കുന്നുണ്ട് .സണ്‍ഡേ ഹോളിഡേയ്ക്കു ശേഷം ജിസ് ജോയി സംവിധാനം ചെയ്യുന്ന ചിതമാണിത്.ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ ആസിഫിന്റെ നായികയായി എത്തുന്നത്.


Click it and Unblock the Notifications











